ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ വീ​​ണ്ടും യാ​​ത്രാ ബോ​​ട്ട് എ​​ത്തി
Tuesday, August 13, 2019 11:12 PM IST
ച​​ങ്ങ​​നാ​​ശേ​​രി: യ​​ന്ത്ര​​സാ​​മ​​ഗ്രി​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് പോ​​ള​​ക്കൂ​​ട്ടം നീ​​ക്കി​​യ​​തി​​നേ തു​​ട​​ർ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി ബോ​​ട്ട് ജെ​​ട്ടി​​യി​​ൽ ഏ​​റെ നാ​​ളു​​ക​​ൾ​​ക്കു ശേ​​ഷം ബോ​​ട്ട് എ​​ത്തി. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30നാ​​ണ് ബോ​​ട്ട് എ​​ത്തി​​യ​​ത്.
ആ​​ദ്യ​​ബോ​​ട്ട് ഉ​​ച്ച​​യ്ക്ക് 12.20ന് ​​ബോ​​ട്ടു​​ജെ​​ട്ടി​​ക്ക് സ​​മീ​​പ​​ത്തു​​വ​​രെ എ​​ത്തി​​യി​​രു​​ന്നു. ബോ​​ട്ടു​​ജെ​​ട്ടി​​യി​​ലും ജ​​ല​​പാ​​ത​​യി​​ലും പോ​​ള​​യും കു​​ള​​വാ​​ഴ​​യും തി​​ങ്ങി​​യ​​തി​​നേ തു​​ട​​ർ​​ന്ന് ര​​ണ്ടു​​മാ​​സ​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ ബോ​​ട്ടു​​ക​​ളെ​​ത്തി​​യി​​രു​​ന്നി​​ല്ല. ക​​ഴി​​ഞ്ഞ ദി​​വ​​സം​​വ​​രെ വെ​​ട്ടി​​ത്തു​​രു​​ത്ത് പ​​ള്ളി ജെ​​ട്ടി വ​​രെ​​യേ ബോ​​ട്ട് എ​​ത്തി​​യി​​രു​​ന്നു​​ള്ളു. ജെ​​സി​​ബി​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ൽ ബോ​​ട്ടു​​ജെ​​ട്ടി​​യി​​ലേ​​യും ജ​​ല​​പാ​​ത​​യി​​ലേ​​യും പോ​​ള​​നീ​​ക്ക​​ൽ ആ​​രം​​ഭി​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ​​യാ​​ണ് ബോ​​ട്ട് എ​​ത്തി തു​​ട​​ങ്ങി​​യ​​ത്. ഇ​​തോ​​ടെ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന കു​​ട്ട​​നാ​​ട്ടു​​കാ​​ർ​​ക്ക് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ​​ത്തി ബ​​ന്ധു​​വീ​​ടു​​ക​​ളി​​ലും മ​​റ്റും പോ​​കു​​ന്ന​​തി​​ന് സ​​ഹാ​​യ​​ക​​മാ​​യി. ക​​ന​​ത്ത​​മ​​ഴ​​യെ തു​​ട​​ർ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി-​​ആ​​ല​​പ്പു​​ഴ റോ​​ഡ് മു​​ങ്ങി​​യ​​തോ​​ടെ കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വാ​​ഹ​​ന സ​​ഞ്ചാ​​രം നി​​ല​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.
ജ​​ല​​നി​​ര​​പ്പു​​യ​​ർ​​ന്ന​​തോ​​ടെ ഉ​​യ​​രം കു​​റ​​ഞ്ഞ കി​​ട​​ങ്ങ​​റ കെ​​സി ജെ​​ട്ടി പാ​​ല​​ത്തി​​ന​​ടി​​യി​​ലൂ​​ടെ ബോ​​ട്ടു​​സ​​ഞ്ചാ​​രം നി​​ല​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. അ​​തി​​നാ​​ൽ ബോ​​ട്ടു​​ക​​ൾ പാ​​ല​​ത്തി​​ന് ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലു​​മെ​​ത്തി യാ​​ത്ര അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​ണ് പ​​തി​​വ്.
കാ​​വാ​​ലം, പു​​ളി​​ങ്കു​​ന്നു ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള ബോ​​ട്ടു​​ക​​ൾ കെ ​​സി ജെ​​ട്ടി പാ​​ല​​ത്തി​​നു സ​​മീ​​പം എ​​ത്തി യാ​​ത്ര​​ക്കാ​​രെ ഇ​​റ​​ക്കും. യാ​​ത്ര​​ക്കാ​​ർ പാ​​ലം ക​​ട​​ന്ന് ഇ​​പ്പു​​റ​​ത്തെ​​ത്തി അ​​വി​​ടെ​​യു​​ള്ള ബോ​​ട്ടി​​ൽ ക​​യ​​റി​​യാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ​​ത്തു​​ന്ന​​ത്. യാ​​ത്ര​​ക്കാ​​ർ​​ക്ക് ദു​​രി​​ത​​മാ​​കു​​ന്ന കെ​​സി ജെ​​ട്ടി പാ​​ലം ഉ​​യ​​ർ​​ത്തി നി​​ർ​​മി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ വേ​​ഗ​​ത്തി​​ലാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.