മു​​ണ്ടാ​​ർ മു​​ങ്ങു​​ന്നു: 250ലേ​​റെ വീ​​ടു​​ക​​ൾ വെ​​ള്ള​​ത്തി​​ൽ
Tuesday, August 13, 2019 11:16 PM IST
ക​​ടു​​ത്തു​​രു​​ത്തി: വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി ക​​ല്ല​​റ മു​​ണ്ടാ​​ർ. ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ലെ ര​​ണ്ട് വാ​​ർ​​ഡു​​ക​​ളി​​ലാ​​യി ആ​​കെ​​യു​​ള്ള 350 ഓ​​ളം വീ​​ടു​​ക​​ളി​​ൽ 250 ഓ​​ളം വീ​​ടു​​ക​​ളും വെ​​ള്ള​​ത്തി​​ലാ​​യി. പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളു​​ടെ ബ​​ണ്ടു​​ക​​ളി​​ലും മ​​റ്റു​​മാ​​യി ക​​ന്നു​​കാ​​ലി​​ക​​ളെ​​യും വ​​ള​​ർ​​ത്തു​​മൃ​​ഗ​​ങ്ങ​​ള​​യും കെ​​ട്ടി​​യി​​ട്ടു സം​​ര​​ക്ഷി​​ക്കാ​​നു​​ള്ള നീ​​ക്ക​​വും വെ​​ള്ള​​ത്തി​​ന്‍റെ തീ​​വ്ര​​ത വ​​ർ​​ധി​​ച്ച​​തോ​​ടെ ഇ​​ത്ത​​വ​​ണ ന​​ട​​ന്നി​​ല്ലെ​​ന്ന് മു​​ണ്ടാ​​ർ നി​​വാ​​സി​​ക​​ൾ പ​​റ​​ഞ്ഞു.
മ​​ഴ കു​​റ​​ഞ്ഞെ​​ങ്കി​​ലും കി​​ഴ​​ക്ക​​ൻ വെ​​ള്ള​​ത്തി​​ന്‍റെ വ​​ര​​വും വെ​​ള്ളം താ​​ഴേ​​ക്കു ഒ​​ഴു​​കാ​​ത്ത​​തു​​മാ​​ണ് മു​​ണ്ടാ​​റി​​ലെ കൂ​​ടു​​ത​​ൽ വീ​​ടു​​ക​​ളെ വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​ക്കി​​യ​​ത്. 119 വീ​​ടു​​ക​​ളി​​ൽ നി​​ന്നാ​​യി 191 പേ​​രാ​​ണ് തി​​ങ്ക​​ളാ​​ഴ്ച പ​​ഞ്ചാ​​യ​​ത്ത് ക​​മ്മ്യൂ​​ണി​​റ്റി ഹാ​​ളി​​ലെ ക്യാ​​ന്പി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളും ഇ​​വി​​ടു​​ത്തെ ക്യാ​​ന്പി​​ൽ അ​​ഭ​​യം തേ​​ടി​​യി​​ട്ടു​​ണ്ട്. ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ലെ ര​​ണ്ടാം വാ​​ർ​​ഡി​​ൽ​​പ്പെ​​ട്ട മു​​ണ്ടാ​​റി​​ലെ താ​​മ​​സ​​ക്കാ​​രാ​​ണ് ക്യാ​​ന്പി​​ലെ​​ത്തി​​യ​​വ​​രി​​ലേ​​റെ​​യും. ഇ​​തേ​​സ​​മ​​യം കൂ​​ടു​​ത​​ൽ വീ​​ടു​​ക​​ളി​​ൽ വെ​​ള്ള​​മെ​​ത്തി​​യ​​തോ​​ടെ ഇ​​ന്ന​​ലെ രാ​​വി​​ലെ കു​​റ​​ച്ചു​​പേ​​ർ കൂ​​ടി ക്യാ​​ന്പി​​ലേ​​ക്ക് എ​​ത്തി​​യെ​​ങ്കി​​ലും പു​​തു​​താ​​യി ആ​​രെ​​യും ക്യാ​​ന്പി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കേ​​ണ്ടെ​​ന്ന അ​​ധി​​കൃ​​ത​​രു​​ടെ തീ​​രു​​മാ​​ന​​ത്തെ തു​​ട​​ർ​​ന്ന് ക​​ല്ല​​റ​​യി​​ൽ ത​​ർ​​ക്ക​​ങ്ങ​​ളു​​മു​​ണ്ടാ​​യി. തു​​ട​​ർ​​ന്ന് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ ത​​ഹ​​സി​​ൽ​​ദാ​​രു​​മാ​​യി സം​​സാ​​രി​​ച്ച ശേ​​ഷം പു​​തു​​താ​​യി എ​​ത്തു​​ന്ന​​വ​​രു​​ടെ പേ​​രു​​ക​​ൾ വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​ലെ ര​​ജി​​സ്റ്റ​​റി​​ൽ ചേ​​ർ​​ക്കാ​​നും രാ​​ത്രി ക്യാ​​ന്പി​​ൽ ക​​ഴി​​യു​​ന്ന​​വ​​രു​​ടെ പേ​​രു​​ക​​ൾ മാ​​ത്രം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ൽ ക​​ഴി​​യു​​ന്ന​​വ​​രു​​ടെ ലി​​സ്റ്റി​​നൊ​​പ്പം ചേ​​ർ​​ക്കാ​​നും ധാ​​ര​​ണ​​യി​​ലെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. എ​​ട്ട് വീ​​ട്ടു​​കാ​​രാ​​ണ് മു​​ള​​ക്കു​​ളം ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്കൂ​​ളി​​ലെ ക്യാ​​ന്പി​​ൽ ക​​ഴി​​യു​​ന്ന​​ത്. പെ​​രു​​വ ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​​പി സ്കൂ​​ളി​​ൽ ഏ​​ഴ് കു​​ടും​​ബ​​ങ്ങ​​ളും ക​​ഴി​​യു​​ന്നു​​ണ്ട്. ആ​​യാം​​കു​​ടി ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​​പി സ്കൂ​​ളി​​ലും എ​​ഴു​​മാ​​ന്തു​​രു​​ത്ത് ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്കൂ​​ളി​​ലും ക്യാ​​ന്പു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്.