ഭ​യ​പ്പാ​ടി​ല്ലാ​തെ ക​ഴി​യാ​നൊ​രു വീ​ടെ​ന്ന സ്വ​പ്‌​ന​വു​മാ​യി വ​ത്സ​മ്മ​യും കു​ടും​ബ​വും
Wednesday, August 14, 2019 9:43 PM IST
പൊ​ൻ​കു​ന്നം: ക​ന​ത്ത​മ​ഴ പെ​യ്താ​ൽ നി​ലം​പൊ​ത്താ​വു​ന്ന വീ​ട്ടി​ൽ രോ​ഗി​യാ​യ വീ​ട്ട​മ്മ​യും സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത സ​ഹോ​ദ​രി​യു​മ​ട​ങ്ങു​ന്ന കു​ടും​ബം. പി​എം​എ​വൈ പ​ദ്ധ​തി​യി​ൽ വീ​ട് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ണ്ടി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഇ​പ്പോ​ഴും ഇ​ടി​ഞ്ഞു​പൊ​ളി​ഞ്ഞ വീ​ട്ടി​ൽ ക​ഴി​യു​ക​യാ​ണ് ചി​റ​ക്ക​ട​വ് പ്ലാ​വോ​ലി​ക്ക​വ​ല പ​ന്യാ​മാ​ക്ക​ൽ പ​രേ​ത​നാ​യ സോ​മ​ന്‍റെ ഭാ​ര്യ വ​ത്സ​മ്മ​യും കു​ടും​ബ​വും.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ മ​ക​നും ഭാ​ര്യ​യും കു​ട്ടി​യും കൂ​ടാ​തെ വ​ത്സ​മ്മ​യു​ടെ സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത സ​ഹോ​ദ​രി​യു​മാ​ണ് ഈ ​വീ​ട്ടി​ൽ താ​മ​സം. ലൈ​ഫ് പ​ദ്ധ​തി​യി​ൽ ക​രു​ണ ല​ഭി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു ഇ​തു​വ​രെ ഈ ​കു​ടും​ബം. ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ മ​ഴ​യി​ൽ വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​ത്തെ ഓ​ടു​ക​ൾ താ​ഴെ വീ​ണ​തി​നെ തു​ട​ർ​ന്ന് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ചോ​ർ​ച്ച മാ​റ്റാ​ൻ എ​ത്തി​യി​രു​ന്നെ​ങ്കി​ലും മേ​ൽ​ക്കൂ​ര​യു​ടെ പ​രി​താ​പാ​വ​സ്ഥ ക​ണ്ട് പ​ണി വേ​ണ്ടെ​ന്നു​വെ​ച്ചു. ഓ​രോ മ​ഴ​യി​ലും പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണി​പ്പോ​ൾ പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യ വീ​ട്ടി​ൽ ഈ ​കു​ടും​ബ​ത്തി​ന്‍റെ വാ​സം.