സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ഭൂ​ര​ഹി​ത​ർ​ക്ക് ജ​മാ​അ​ത്തി​ന്‍റെ സ​മ്മാ​ന​മാ​യി സ്ഥ​ലം
Wednesday, August 14, 2019 9:43 PM IST
എ​രു​മേ​ലി: രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ ദി​ന​മാ​യ ഇ​ന്ന് നി​ർ​ധ​ന​രാ​യ 14 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് എ​ന്ന സ്വ​പ്ന​ത്തി​ന് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി മാ​തൃ​ക​യും കൈ​ത്താ​ങ്ങു​മാ​വു​ക​യാ​ണ് എ​രു​മേ​ലി മു​സ്‌​ലിം ജ​മാ​അ​ത്ത്. സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് പാ​ർ​പ്പി​ട പ​ദ്ധ​തി​യി​ലൂ​ടെ ഇ​വ​ർ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​ക​ളു​മാ​കു​ന്നു. സ്ഥ​ലം കൈ​മാ​റു​ന്ന ച​ട​ങ്ങ് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​എ​രു​മേ​ലി​യി​ൽ ജ​മാ​അ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​ര​ങ്ങ​ൾ ന​ൽ​കും. 14 കു​ടും​ബ​ങ്ങ​ൾ​ക്കാ​യി മൂ​ന്ന് സെ​ന്‍റ് സ്ഥ​ലം വീ​ത​മാ​ണ് ന​ൽ​കു​ന്ന​ത്. ഈ ​കു​ടും​ബ​ങ്ങ​ൾ​ക്ക് പൊ​തു ആ​വ​ശ്യ​ത്തി​നാ​യി ഏ​ഴ് സെ​ന്‍റ് സ്ഥ​ലം കൂ​ടി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​ച്ച്. ഷാ​ജ​ഹാ​ൻ പ​റ​ഞ്ഞു. എ​രു​മേ​ലി - മു​ണ്ട​ക്ക​യം സം​സ്ഥാ​ന പാ​ത​യി​ൽ ച​ര​ള ആ​ന​ക്ക​ല്ലി​ന് സ​മീ​പം റോ​ഡ​രി​കി​ലാ​ണ് ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് 55 സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി സൗ​ജ​ന്യ​മാ​യി ഭൂ​ര​ഹി​ത​ർ​ക്ക് കൈ​മാ​റു​ന്ന​ത്. ജ​മാ​അ​ത്ത് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മാ​ഗി ജോ​സ​ഫ്, ബ്ലോ​ക്ക്‌ അം​ഗം പി.​കെ. അ​ബ്ദു​ൾ ക​രീം, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ കെ.​ആ​ർ. അ​ജേ​ഷ്, ഫാ​രി​സ ജ​മാ​ൽ, ജെ​സ്‌​ന ന​ജീ​ബ്, ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.