പാ​​ലാ​​യെ പേ​​ടി​​പ്പി​​ച്ചു കി​​ഴ​​ക്ക​​ൻ വെ​​ള്ളം വീണ്ടും
Wednesday, August 14, 2019 9:50 PM IST
പാലാ: മീ​​ന​​ച്ചി​​ലാ​​റ്റി​​ലെ ജ​​ല​​നി​​ര​​പ്പ് ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ഉ​​യ​​ർ​​ന്ന​​ത് തീ​​ര​​വാ​​സി​​ക​​ളി​​ലും വ്യാ​​പാ​​രി​​ക​​ളി​​ലും ആ​​ശ​​ങ്ക​​യു​​യ​​ർ​​ത്തി. രാ​​ത്രി പെ​​യ്ത ക​​ന​​ത്ത മ​​ഴ​​യി​​ൽ ളാ​​ലം തോ​​ട്ടി​​ലൂ​​ടെ​​യും മീ​​ന​​ച്ചി​​ലാ​​റ്റി​​ലൂ​​ടെ​​യും കു​​തി​​ച്ചെ​​ത്തി​​യ വെ​​ള്ളം റി​​വ​​ർ​​വ്യൂ റോ​​ഡി​​നു സ​​മാ​​ന​​മെ​​ന്ന നി​​ല​​യി​​ൽ ഉ​​യ​​ർ​​ന്നു. പാ​​ലാ-​​ഈ​​രാ​​റ്റു​​പേ​​ട്ട റൂ​​ട്ടി​​ൽ മൂ​​ന്നാ​​നി​​യി​​ലും അ​​ന്പാ​​റ​​യി​​ലും പ​​ന​​യ്ക്ക​​പ്പാ​​ല​​ത്തും പാ​​ലാ-​​വ​​ല​​വൂ​​ർ റൂ​​ട്ടി​​ൽ മു​​ണ്ടു​​പാ​​ല​​ത്തും ഏ​​ഴാ​​ച്ചേ​​രി റൂ​​ട്ടി​​ൽ ക​​രൂ​​രും വെ​​ള്ളം ക​​യ​​റി. ഭ​​ര​​ണ​​ങ്ങാ​​നം-​​ഇ​​ട​​മ​​റ്റം റോ​​ഡി​​ൽ വ​​ള​​ഞ്ഞ​​ങ്ങാ​​ന​​ത്തും വൈ​​ക്കം റൂ​​ട്ടി​​ൽ മ​​ണ​​ലേ​​ൽ​​പാ​​ല​​ത്തി​​നു സ​​മീ​​പ​​വും റോ​​ഡി​​ൽ വെ​​ള്ളം ക​​യ​​റി. കൊ​​ട്ടാ​​ര​​മ​​റ്റം ബ​​സ് ടെ​​ർ​​മി​​ന​​ലി​​ലും വെ​​ള്ളം ക​​യ​​റി.
മൂ​​ന്നാ​​നി​​യി​​ൽ രാ​​വി​​ലെ നി​​ല​​ച്ച ഗ​​താ​​ഗ​​തം വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ പു​​നഃ​​സ്ഥാ​​പി​​ച്ചു. ഉ​​ച്ച​​യോ​​ടെ മാ​​നം തെ​​ളി​​ഞ്ഞ​​തും കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ൽ​​നി​​ന്നു​​ള്ള നീ​​രൊ​​ഴു​​ക്ക് കു​​റ​​ഞ്ഞ​​തും ന​​ഗ​​ര​​ത്തി​​ലെ വ്യാ​​പാ​​രി​​ക​​ൾ​​ക്ക് ആ​​ശ്വാ​​സം പ​​ക​​ർ​​ന്നു. വെ​​ള്ളം ക​​യ​​റു​​മെ​​ന്ന ഭീ​​തി​​യി​​ൽ ക​​ട​​ക​​ളി​​ലും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും നി​​ന്ന് സാ​​ധ​​ന​​സാ​​മ​​ഗ്രി​​ക​​ൾ മാ​​റ്റാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​യി​​രു​​ന്നു വ്യാ​​പാ​​രി​​ക​​ൾ.