പ്ര​​ള​​യ​​ജ​​ലം വ​​റ്റി​​ച്ച് വീ​​ണ്ടും വി​​ത്തു വി​​ത​​യ്ക്കാ​​ൻ ക​​ർ​​ഷ​​ക​​ർ
Sunday, August 25, 2019 10:51 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ പ്ര​​കൃ​​തി​​ക്ഷോ​​ഭ​​ത്തെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ നെ​​ൽ​​കൃ​​ഷി ന​​ശി​​ച്ച പാ​​ട​​ങ്ങ​​ളി​​ൽ വീ​​ണ്ടും കൃ​​ഷി​​യി​​റ​​ക്കാ​​ൻ ക​​ർ​​ഷ​​ക​​രും കൃ​​ഷി വ​​കു​​പ്പും മു​​ന്നൊ​​രു​​ക്കം തു​​ട​​ങ്ങി. ഇ​​തു​​വ​​രെ ല​​ഭ്യ​​മാ​​യ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് 3158 ഹെ​​ക്ട​​ർ സ്ഥ​​ല​​ത്തെ കൃ​​ഷി​​യാ​​ണ് ന​​ഷ്ട​​മാ​​യി​​ട്ടു​​ള്ള​​ത്.
മ​​ട വീ​​ണ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് പാ​​ട​​ങ്ങ​​ളി​​ൽ വെ​​ള്ളം ക​​യ​​റി 15 മു​​ത​​ൽ 75 ദി​​വ​​സം വ​​രെ പ്രാ​​യ​​മു​​ള്ള നെ​​ൽ​​ച്ചെ​​ടി​​ക​​ളാ​​ണ് ന​​ശി​​ച്ച​​ത്.

വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലാ​​ണ് കൂ​​ടു​​ത​​ൽ കൃ​​ഷി​​നാ​​ശ​​മു​​ണ്ടാ​​യ​​ത്. 675 ഹെ​​ക്‌​​ട​​ർ പ്ര​​ദേ​​ശ​​ത്തെ നെ​​ല്ലാ​​ണ് ഇ​​വി​​ടെ ന​​ശി​​ച്ച​​ത്. ക​​ല്ല​​റ - 510, അ​​യ്മ​​നം - 450, ആ​​ർ​​പ്പൂ​​ക്ക​​ര - 436, കു​​മ​​ര​​കം - 386, തി​​രു​​വാ​​ർ​​പ്പ് - 260, ത​​ല​​യാ​​ഴം - 420, വൈ​​ക്കം -14.5, ചെ​​ന്പ് -6.5 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മ​​റ്റു പ​​ഞ്ചാ​​യ​​ത്ത് മേ​​ഖ​​ല​​ക​​ളി​​ൽ നെ​​ൽ​​കൃ​​ഷി​​ക്കു​​ണ്ടാ​​യ നാ​​ശ​​ത്തി​​ന്‍റെ ക​​ണ​​ക്ക്.

മോ​​ട്ടോ​​ർ പ​​ന്പു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് വെ​​ള്ളം വ​​റ്റി​​ച്ച് നി​​ല​​മൊ​​രു​​ക്കി ഉ​​ട​​ൻ വി​​ത​​യ്ക്കാ​​ൻ മൂ​​വാ​​യി​​ര​​ത്തോ​​ളം ക​​ർ​​ഷ​​ക​​രാ​​ണ് ത​​യാ​​റാ​​യി​​ട്ടു​​ള്ള​​ത്. ആ​​ർ​​പ്പൂ​​ക്ക​​ര​​യി​​ലും അ​​യ്മ​​ന​​ത്തു​​മു​​ള്ള ആ​​യി​​ര​​ത്തി​​ലേ​​റെ ക​​ർ​​ഷ​​ക​​ർ 90 ദി​​വ​​സ​​ത്തി​​ന​​കം കൊ​​യ്തെ​​ടു​​ക്കാ​​നാ​​കു​​ന്ന മ​​നു​​ര​​ത്ന നെ​​ല്ലി​​ന്‍റെ വി​​ത്ത് കൃ​​ഷി വ​​കു​​പ്പി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

ഇ​​വ​​ർ​​ക്ക് ആ​​വ​​ശ്യ​​മാ​​യ വി​​ത്ത് കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്ന് എ​​ത്തി​​ച്ചു ന​​ൽ​​കു​​ന്ന​​തി​​ന് ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ക​​ല്ല​​റ, കു​​മ​​ര​​കം, തി​​രു​​വാ​​ർ​​പ്പ്, ത​​ല​​യാ​​ഴം, വെ​​ച്ചൂ​​ർ, ചെ​​ന്പ് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ​​യും വൈ​​ക്കം മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ലെയും ക​​ർ​​ഷ​​ക​​ർ​​ക്ക് ഉ​​മ നെ​​ൽ​​വി​​ത്താ​​ണ് വേ​​ണ്ട​​ത്.
ഇ​​വി​​ടെ​​യു​​ള്ള 94 പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ വി​​ത​​യ്ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ 1,85,760 കി​​ലോ ഉ​​മ വി​​ത്ത് സം​​സ്ഥാ​​ന വി​​ത്തു​​വി​​ക​​സ​​ന അ​​ഥോ​​റി​​റ്റി മു​​ഖേ​​ന​​യാ​​ണ് ല​​ഭ്യ​​മാ​​ക്കു​​ക.

30 ന​​കം വി​​ത്ത് ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണ് കൃ​​ഷി വ​​കു​​പ്പ് അ​​ഥോ​​റി​​റ്റി​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ള്ളത്.