കാ​ഞ്ഞി​ര​പ്പ​ള്ളി - ത​മ്പ​ല​ക്കാ​ട് റോ​ഡി​ലൂ​ടെ മ​ലി​ന​ജ​ലം ഒ​ഴു​കി പ​ര​ക്കു​ന്നു
Tuesday, September 10, 2019 10:57 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി ഗ്രോ​ട്ടോ ജം​ഗ്ഷ​നി​ൽ മ​ലി​ന​ജ​ലം ഒ​ഴു​കി​യെ​ത്തു​ക​യും കെ​ട്ടി​ക്കി​ട​ക്കു​ക​യും ചെ​യ്യു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. ഉ​റ​വ വെ​ള്ള​ത്തി​നൊ​പ്പം മ​ലി​ന​ജ​ലം കൂ​ടി ഒ​ഴു​കി​യെ​ത്തു​ന്ന​താ​ണ് ജ​ന​ത്തി​ന് ദു​രി​ത​മാ​കു​ന്ന​ത്.
പു​ത്ത​ന​ങ്ങാ​ടി റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്തു​കൂ​ടി മ​ലി​ന​ജ​ലം സ്ഥി​ര​മാ​യി ഒ​ഴു​കി​യെ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ ഈ ​ഭാ​ഗ​ത്ത് റോ​ഡി​ൽ കു​ഴി രൂ​പ​പ്പെ​ട്ട സ്ഥി​തി​യാ​ണ്. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ൾ യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്ത് തെ​റി​ക്കു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്.
ഇ​തി​നു സ​മീ​പ​മാ​ണ് യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്ന​ത്. ക​ടു​ത്ത ദു​ർ​ഗ​ന്ധം ചി​ല സ​മ​യ​ങ്ങ​ളി​ൽ ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട​ന്നും ഇ​വ​ർ പ​റ​യു​ന്നു. ദു​ർ​ഗ​ന്ധ​വും മ​ലി​ന ജ​ല​മൊ​ഴു​ക്കും രൂ​ക്ഷ മാ​യ​തോ​ടെ റോ​ഡി​ലെ കു​ഴി​യി​ൽ ക​രി​ങ്കൊ​ടി നാ​ട്ടി ഇ​വ​ർ പ്ര​തി​ഷേ​ധി​ച്ചു.
ഉ​റ​വ ജ​ല​ത്തി​നൊ​പ്പം പു​ത്ത​ന​ങ്ങാ​ടി റോ​ഡി​ലെ കെ​ട്ടി​ട​ത്തി​ൽ നി​ന്നു​ള്ള സെ​പ്റ്റി​ക് ടാ​ങ്കി​ലെ അ​വ​ശി​ഷ്ട​ങ്ങ​ളും വെ​ള്ള​ത്തി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട​ന്നാ​ണ് വ്യാ​പാ​രി​ക​ളും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രും പ​റ​യു​ന്ന​ത്. കൂ​ടാ​തെ പ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ലി​ന ജ​ലം ഇ​തോ​ടൊ​പ്പം ഒ​ഴു​ക്കു​ന്ന​താ​യും ആ​ക്ഷേ​പം ഉ​ണ്ട്. പ​ക​ർ​ച്ച​വ്യാ​ധി ഭീ​ക്ഷ​ണി​യ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി മ​ലി​ന ജ​ല​മൊ​ഴു​ക്ക് ത​ട​യാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ശ​ക്ത​മാ​കു​ന്ന​ത്.