എ​ൽ​ഡി​എ​ഫ് വി​ജ​യം സു​നി​ശ്ചി​തം: മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി
Tuesday, September 10, 2019 10:59 PM IST
പാ​ലാ: ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​ന്‍റെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്ന് മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ്-​എ​സ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി നൈ​നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ആ​ർ. വ​ത്സ​ൻ, മാ​ത്യൂ​സ് കോ​ല​ഞ്ചേ​രി, പി.​ജി. ഗോ​പി, പോ​ൾ​സ​ണ്‍ പീ​റ്റ​ർ, സ​ന്തോ​ഷ് കു​ഴി​വേ​ലി, ഷ​മീ​ർ അ​ഞ്ച​ലി​പ്പ, അ​നി​ൽ മാ​ട​പ്പ​ള്ളി, ബി. ​ബൈ​ജു, ജോണ്‍​സ​ണ്‍ പാ​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​ല്ലാ മേ​ഖ​ല​ക​ളി​ലും വി​ക​സ​നം​എത്തിക്കും: മാ​ണി സി. ​കാ​പ്പ​ൻ

പാ​ലാ: പാ​ലാ മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര​പു​രോ​ഗ​തി​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​ൻ. ന​ഗ​ര കേ​ന്ദ്രീ​കൃ​ത വി​ക​സ​ന​ത്തി​നു പ​ക​രം മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും വി​ക​സ​ന​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്കും. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും വി​ക​സ​ന​ത്തി​നാ​യി പ്ര​ത്യേ​കം രൂ​പ​രേ​ഖ ത​യാ​റാ​ക്കു​മെ​ന്നും കാ​പ്പ​ൻ വ്യ​ക്ത​മാ​ക്കി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ച ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം
വി​ല​യി​രു​ത്തി

പാ​ലാ: എ​ൻ​സി​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.പി. പീ​താം​ബ​ര​ൻ​മാ​സ്റ്റ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. എ​ൻ​വൈ​സി ദേ​ശീ​യ ജ​ന​റൽ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ കു​ഞ്ഞു​മോ​ൻ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷെ​നി​ൻ മ​ന്ദി​രാ​ട്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ​മ​ദ് താ​മ​ര​ക്കു​ളം, ട്ര​ഷ​റ​ർ ഷാ​ജി​ർ ആല​ത്തി​യൂ​ർ എ​ന്നി​വ​രും ടി.​പി. പീ​താം​ബ​ര​ൻ​മാ​സ്റ്റ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.
ക്ലോ​ക്ക് മാ​തൃ​ക​യി​ൽ പൂ​ക്ക​ളം
പാ​ലാ: ഇ​ട​തു സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട​യാ​ള​മാ​യ ക്ലോ​ക്കി​ന്‍റെ രൂ​പ​ത്തി​ൽ പൂ​ക്ക​ളം നി​ർ​മി​ച്ച​തു കൗ​തു​ക​മാ​യി. എ​ൻ​സി​പി ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് തോ​പ്പി​ലാ​ണു ത​ന്‍റെ വീ​ട്ടി​ൽ വ്യ​ത്യ​സ്ത​മാ​യ പൂ​ക്ക​ളം നി​ർ​മി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പും ഓ​ണ​വും ഒ​ന്നി​ച്ചു വ​ന്ന​തു​കൊ​ണ്ടാ​ണ് പാ​ർ​ട്ടി ചി​ഹ്ന​ത്തി​ന്‍റെ രൂ​പ​ത്തി​ൽ അ​ത്ത​പ്പൂ​ക്ക​ളം നി​ർ​മി​ച്ച​തെ​ന്ന് സ​ന്തോ​ഷ് പ​റ​ഞ്ഞു.

കു​ടും​ബ​സം​ഗ​മം

രാ​മ​പു​രം: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​തി​രി നാ​ലാം ന​ന്പ​ർ ബൂ​ത്തി​ന്‍റെ കു​ടും​ബ​യോ​ഗം സം​സ്ഥാ​ന വൈ​ദ്യു​തി​വ​കു​പ്പു മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ഴ​ത്തി​ട​പ്പാ​ട്ട് ജ​യ​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എ​സ്എ​ൻ​ഡി​പി കി​ഴ​തി​രി ബ്ര​ഞ്ച് സെ​ക്ര​ട്ട​റി ടി.​പി. ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​ട്ടം തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡം​ഗം പി.​എ​സ്. രാ​ജ​ൻ, ലി​ല്ലി​ക്കു​ട്ടി മാ​ത്യു, സി.​ബി. പ്ര​മോ​ദ്, എം.​ടി. ജാ​ന്‍റീ​ഷ്, എം.​ആ​ർ. രാ​ജു, എ.​എ​ൻ. സു​രേ​ന്ദ്ര​ൻ, കെ.​എ​ൻ. രാ​ഘ​വ​ൻ, കെ.​പി. മോ​ഹ​ന​ൻ, ടി.​കെ.​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.