അ​​ഭി​​മാ​​ന​​സ്തം​​ഭ​​ങ്ങ​​ൾ അ​​ല​​ങ്കാ​​ര​​മാ​​ക്കി​​യ പാ​​ലാ
Tuesday, September 10, 2019 10:59 PM IST
ന​​ഗ​​ര​​കി​​രീ​​ടം പോ​​ലെ പാ​​ലാ​​യ്ക്ക് അ​​ഭി​​മാ​​ന​​സ്തം​​ഭ​​ങ്ങ​​ൾ പ​​ല​​താ​​ണ്. പാ​​ലാ രൂ​​പ​​ത​​യു​​ടെ സെ​​ന്‍റ് തോ​​മ​​സ്, അ​​ൽ​​ഫോ​​ൻ​​സാ കോ​​ള​​ജു​​ക​​ളും വി​​വി​​ധ വി​​ദ്യാ​​ല​​യ​​ങ്ങ​​ളും പാ​​ലാ​​യ്ക്കു സ​​മ്മാ​​നി​​ച്ച ബൗ​​ദ്ധി​​ക​​ത്തി​​ള​​ക്കം ചെ​​റു​​ത​​ല്ല. ഇ​​വി​​ടെ പ​​ഠി​​ച്ചി​​റ​​ങ്ങി​​യ​​വ​​ർ ലോ​​ക​​മെ​​ങ്ങും കു​​ടി​​യേ​​റി. നി​​ര​​വ​​ധി പേ​​ർ ഉ​​ദ്യോ​​ഗ​​ശ്രേ​​ണി​​ക​​ളി​​ലും ക​​ലാ​​കാ​​യി​​ക​​മേ​​ഖ​​ല​​യി​​ലും പേ​​രെ​​ടു​​ത്തു. പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​മേ​​ട​​യി​​ൽ 1896ൽ ​​സ്ഥാ​​പി​​ത​​മാ​​യ സെ​​ന്‍റ് തോ​​മ​​സ് സ്കൂ​​ളാ​​ണ് പ്ര​​ദേ​​ശ​​ത്തെ ആ​​ദ്യ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​നം. പ​​ള്ളി​​ക​​ൾ പ​​ണി​​ത പ​​ള്ളി​​ക്കൂ​​ട​​ങ്ങ​​ൾ പാ​​ലാ​​യെ 100 ശ​​ത​​മാ​​നം സാ​​ക്ഷ​​ര​​നാ​​ടാ​​യി ഉ​​യ​​ർ​​ത്തി.
ഇ​​ന്നു പാ​​ലാ അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത് എ​​ൻ​​ട്ര​​ൻ​​സ് ആ​​സ്ഥാ​​നം എ​​ന്ന നി​​ല​​യി​​ലാ​​ണ്. പാ​​ലാ സി​​വി​​ൽ സ​​ർ​​വീ​​സ് അ​​ക്കാ​​ദ​​മി​​യും മു​​ത്തോ​​ലി ബ്രി​​ല്ല്യ​​ന്‍റ്സും രാ​​ജ്യാ​​ന്ത​​ര ത​​ല​​ത്തി​​ൽ പെ​​രു​​മ നേ​​ടി​​യി​​രി​​ക്കു​​ന്നു.
പാ​​ലാ പു​​ണ്യ​​ഭൂ​​മി​​യാ​​ണ്. വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ​​യും തേ​​വ​​ർ​​പ​​റ​​ന്പി​​ൽ കു​​ഞ്ഞ​​ച്ച​​ന്‍റെ​​യും ജീ​​വി​​തം ധ​​ന്യ​​ത പ​​ക​​ർ​​ന്ന നാ​​ട്. വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ൻ മു​​ത്തോ​​ലി സ​​ന്ദ​​ർ​​ശി​​ച്ചി​​ട്ടു​​ണ്ട്. രാ​​മ​​പു​​രം നാ​​ല​​ന്പ​​ല​​വും വി​​ശു​​ദ്ധ ആ​​ഗ​​സ്തീ​​നോ​​സ് പ​​ള്ളി​​യും കു​​ഞ്ഞ​​ച്ച​​ന്‍റെ ക​​ബ​​റി​​ട​​വും ക​​ട​​പ്പാ​​ട്ടൂ​​ർ, പു​​ലി​​യ​​ന്നൂ​​ർ ക്ഷേ​​ത്ര​​ങ്ങ​​ളും ഭ​​ര​​ണ​​ങ്ങാ​​നം പ​​ള്ളി​​യും പാ​​ലാ ക​​ത്തീ​​ഡ്ര​​ലും തി​​രു​​നാ​​ളു​​ക​​ളും കു​​രി​​ശു​​പ​​ള്ളി​​യു​​മൊ​​ക്കെ വി​​ശ്വാ​​സ​​ത്തി​​ന്‍റെ വ​​ലി​​യ അ​​ട​​യാ​​ള​​ങ്ങ​​ളാ​​യി നി​​ല​​കൊ​​ള്ളു​​ന്നു. സ​​ഹ​​സ്രാ​​ബ്ദ പാ​​ര​​ന്പ​​ര്യ​​മു​​ള്ള വേ​​റെ​​യും ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ൾ പ​​ല​​തു​​ണ്ട്.
ക​​റു​​ത്ത പൊ​​ന്നാ​​യി​​രു​​ന്നു പ​​ഴ​​മ​​പ്പെ​​രു​​മ​​യി​​ൽ പാ​​ലാ​​യു​​ടെ അ​​ട​​യാ​​ളം. പാ​​ട​​ങ്ങ​​ളി​​ലും ക​​ര​​ക​​ളി​​ലും നെ​​ല്ലും ക​​പ്പ​​യും ക​​രി​​ന്പും കു​​രു​​മു​​ള​​കും തി​​ങ്ങി​​വി​​ള​​ഞ്ഞു. ക​​പ്പ​​യും പോ​​ത്തു​​ക​​റി​​യും കാ​​ച്ചി​​ലും ചേ​​ന​​യും ചേ​​ന്പു​​മൊ​​ക്കെ ത​​നി​​മ​​യു​​ടെ പാ​​ലാ വി​​ഭ​​വ​​ങ്ങ​​ളാ​​യി അ​​ന്നും ഇ​​ന്നും അ​​റി​​യ​​പ്പെ​​ടു​​ന്നു. മ​​ല​​ഞ്ച​​ര​​ക്കു വി​​പ​​ണി​​യാ​​യി​​രു​​ന്നു മീ​​ന​​ച്ചി​​ൽ. പി​​ന്നീ​​ട് ഇ​​വി​​ടെ റ​​ബ​​ർ മ​​ര​​ങ്ങ​​ൾ പ​​ന്ത​​ലി​​ച്ചു. മീ​​ന​​ച്ചി​​ലാ​​ർ മാ​​ത്ര​​മ​​ല്ല ളാ​​ലം, മീ​​ന​​ച്ചി​​ൽ, ഇ​​ട​​പ്പാ​​ടി, പു​​ലി​​യ​​ന്നൂ​​ർ, വെ​​ള്ളാ​​പ്പാ​​ട് തോ​​ടു​​ക​​ളും ക​​ര​​ക​​ളെ മു​​ക്കി ഓ​​രോ വ​​ർ​​ഷ​​വും എ​​ക്ക​​ൽ സ​​മൃ​​ദ്ധി​​യി​​ൽ സ​​ന്പു​​ഷ്ട​​മാ​​ക്കു​​ന്നു.
സ്വ​​ാത​​ന്ത്ര്യ​​സ​​മ​​ര​​ത്തി​​ൽ ദേ​​ശാ​​ഭി​​മാ​​നി​​ക​​ളാ​​യ ധീ​​ര​​ഭ​​ട​​ൻ​​മാ​​രെ ഒ​​രു​​ക്കി​​യ നാ​​ടാ​​ണ് മീ​​ന​​ച്ചി​​ൽ. പ​​ഴ​​മ​​യു​​ടെ എ​​ഴു​​ത്തോ​​ല​​പ്പു​​റ​​ങ്ങ​​ളി​​ൽ വേ​​റെ​​യു​​മു​​ണ്ട് ന​​ല്ലോ​​ർ​​മ​​ക​​ൾ. പു​​ഴ​​യോ​​ര​​ങ്ങ​​ളി​​ൽ ഓ​​ല​​പ്പു​​ര​​ക​​ൾ നി​​റ​​ഞ്ഞ വാ​​ണി​​ഭ ക​​ന്പോ​​ള​​ങ്ങ​​ൾ. ചാ​​യ​​ക്ക​​ട​​ക​​ളും മ​​ല​​ഞ്ച​​ര​​ക്ക് പീ​​ടി​​ക​​ക​​ളും ക​​ള​​രി​​ക​​ളും കു​​ടി​​പ്പ​​ള്ളി​​ക്കൂ​​ട​​ങ്ങ​​ളും നി​​റ​​ഞ്ഞ അ​​ങ്ങാ​​ടി​​ക​​ൾ. അ​​റ​​യും നി​​ര​​യു​​മു​​ള്ള ത​​ടി​​പ്പു​​ര​​ക​​ൾ.
പു​​ര​​യി​​ടം നി​​റ​​യെ വ​​ൻ​​മ​​ര​​ങ്ങ​​ൾ. കൃ​​ഷി​​യെ മ​​ണ്ണി​​ലും മ​​ന​​സി​​ലും താ​​ലോ​​ലി​​ക്കു​​ന്ന ജ​​ന​​ത. ആ​​ദ്യ​​മാ​​യി ബ​​സ് ഗ​​താ​​ഗ​​ത​​ത്തി​​നും ബാ​​ങ്കിം​​ഗി​​നും നാ​​ന്ദി കു​​റി​​ച്ച നാ​​ടാ​​ണി​​വി​​ടം. പു​​ഴ​​യോ​​രം ക​​ട​​ന്നു കു​​ടി​​യേ​​റ്റ ഗ്രാ​​മ​​ങ്ങ​​ളി​​ലെ ചെ​​മ്മ​​ൺ​​പാ​​ത​​ക​​ളി​​ലൂ​​ടെ കെ​​എം​​എ​​സും യു​​വ​​രാ​​ജും സ്വ​​രാ​​ജും ബ​​ലൂ​​ണ്‍ ഹോ​​ണ്‍ മു​​ഴ​​ക്കി​​വ​​ന്നി​​രു​​ന്ന ഓ​​ർ​​മ​​ക​​ൾ. റ​​ബ​​ർ കു​​ടി​​യേ​​റി​​വ​​ന്ന​​കാ​​ലം മു​​ത​​ൽ മീ​​ന​​ച്ചി​​ൽ​​തീ​​രം റ​​ബ​​ർ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളു​​ടെ ന​​ഴ്സ​​റി​​യാ​​യി​​രു​​ന്നു.
ഈ ​​പൗ​​രാ​​ണി​​ക​​ത​​യു​​ടെ ന​​ടു​​വി​​ലാ​​ണ് ക​​ഴി​​ഞ്ഞ കാ​​ല​​ങ്ങ​​ളി​​ൽ പാ​​ലാ​​യി​​ൽ കോ​​ണ്‍​ഗ്ര​​സും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സും ക​​രു​​ത്തു​​നേ​​ടി​​യ​​ത്. ക​​മ്യൂ​​ണി​​സ്റ്റ് ചു​​വ​​പ്പു​​കൊ​​ടി​​ക​​ൾ ഇ​​വി​​ടെ അ​​ധി​​കം പാ​​റി​​യി​​ട്ടി​​ല്ലെ​​ന്ന​​തു വാ​​സ്ത​​വം.
മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി​​യി​​ൽ​​നി​​ന്നും പാ​​ലാ​​യി​​ലെ​​ത്തി​​യ പ​​ഴ​​യ കോ​​ണ്‍​ഗ്ര​​സു​​കാ​​ര​​ൻ കെ.​​എം. മാ​​ണി കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ സ്ഥാ​​പ​​ന​​കാ​​ലം മു​​ത​​ൽ പാ​​ലാ​​യു​​ടെ അ​​മ​​ര​​ക്കാ​​ര​​നാ​​യി മാ​​ണി. ചി​​ഹ്നം കു​​തി​​ര​​യും ര​​ണ്ടി​​ല​​യു​​മൊ​​ക്കെ​​യാ​​യി മാ​​റി​​യെ​​ങ്കി​​ലും 13 തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ അ​​ജ​​യ്യ​​നാ​​യി​​രു​​ന്നു ക​​രി​​ങ്ങോ​​ഴ​​യ്ക്കാ​​ൽ കു​​ഞ്ഞു​​മാ​​ണി​​യെ​​ന്ന കെ.​​എം. മാ​​ണി. പ്ര​​തി​​യോ​​ഗി​​ക​​ൾ​​പോ​​ലും മാ​​ണി​​സാ​​ർ എ​​ന്നു വി​​ളി​​ച്ച പ്ര​​ഗ​​ത്ഭ​​ൻ. എം.​​എം. ജേ​​ക്ക​​ബ് ഉ​​ൾ​​പ്പെ​​ടെ പ്ര​​ബ​​ല​​ൻ​​മാ​​രു​​മാ​​യി തീ​​പാ​​റു​​ന്ന ഇ​​ഞ്ചോ​​ടി​​ഞ്ചു പോ​​രാ​​ട്ട​​ങ്ങ​​ൾ മാ​​ണി കാ​​ഴ്ച​​വ​​ച്ചു.
പാ​​ലാ​​യ്ക്ക് ഇ​​ക്കാ​​ല​​ത്തെ വി​​ക​​സി​​ത​​മു​​ഖം സ​​മ്മാ​​നി​​ച്ച​​തി​​ൽ മാ​​ണി​​യു​​ടെ സം​​ഭാ​​വ​​ന​​ക​​ൾ എ​​ക്കാ​​ല​​വും സ്മ​​രി​​ക്ക​​പ്പെ​​ടും. പാ​​ലാ മ​​ണ്ഡ​​ലം 55 വ​​ർ​​ഷം പി​​ന്നി​​ടു​​ന്പോ​​ൾ അ​​തി​​രു​​ക​​ൾ പ​​ല​​തും മാ​​റി. ആ ​​മാ​​റ്റം ത​​ന്നെ ഒ​​രു ച​​രി​​ത്ര​​മാ​​ണ്.