ജം​ബോ സ​ർ​ക്ക​സ് കോ​ട്ട​യ​ത്ത്
Tuesday, September 10, 2019 10:59 PM IST
കോ​​ട്ട​​യം: ത​​ൻ​​സാ​​നി​​യ​​ൻ, എ​​ത്യോ​​പ്യ​​ൻ ക​​ലാ​​കാ​​ര​​ന്മാ​​രു​​മാ​​യി ജം​​ബോ സ​​ർ​​ക്ക​​സ് കോ​​ട്ട​​യ​​ത്ത് പ്ര​​ദ​​ർ​​ശ​​നം തു​​ട​​ങ്ങി.
പു​​ത്ത​​ൻ ഇ​​ന​​ങ്ങ​​ളാ​​യ എ​​യ്റോ​​ബാ​​റ്റി​​ക്സ്, റ​​ഷ്യ​​ൻ ഹോ​​ർ​​സ് റൈ​​ഡിം​​ഗ്, മെ​​ക്സി​​ക്ക​​ൻ ട്രെ​​യി​​ൻ​​ഡ്, അ​​മേ​​രി​​ക്ക​​ൻ റിം​​ഗ് ഓ​​ഫ് ഡെ​​ത്ത്, അ​​റേ​​ബ്യ​​ൻ ഫ​​യ​​ർ​​ഡാ​​ൻ​​സ്, ഡ​​ബി​​ൾ ബോ​​ണ്‍​ലെ​​സ് ആ​​ക്ട് എ​​ന്നി​​വ​​യു​​മു​​ണ്ട്. മ​​നോ​​ഹ​​ര​​വും വ​​ർ​​ണ​​ശ​​ബ​​ള​​വു​​മാ​​യ തൂ​​വ​​ലു​​ക​​ളു​​ള്ള അ​​മേ​​രി​​ക്ക​​ൻ ത​​ത്ത, ഓ​​സ്ട്രേ​​ലി​​യ, ഇ​​ന്ത്യോ​​നേ​​ഷ്യ രാ​​ജ്യ​​ങ്ങ​​ളി​​ൽ കാ​​ണു​​ന്ന കൊ​​ക്കാ​​ട്ടൂ​​സ് പ​​ക്ഷി​​ക​​ൾ, കു​​തി​​ര, ഒ​​ട്ട​​കം എ​​ന്നി​​വ​​യു​​ടെ​​യും പ്ര​​ക​​ട​​ന​​മു​​ണ്ടാ​​കും.
ഡോ​​ഗ് ആ​​ക്ട്, ഹോ​​ർ​​സ് റൈ​​ഡിം​​ഗ്, റോ​​ള​​ർ ബാ​​ല​​ൻ​​സ്, ഫ​​യ​​ർ ഡാ​​ൻ​​സ്, ഡ​​ബി​​ൾ സാ​​രി അ​​ക്രോ​​ബാ​​റ്റ്, ത്രീ​​റിം​​ഗ് അ​​ക്രോ​​ബാ​​റ്റ്, വി​​സ്മ​​യി​​പ്പി​​ക്കു​​ന്ന സീ​​റോ ബാ​​ല​​ൻ​​സ് എ​​ന്നി​​വ​​യു​​ണ്ടാ​​കും.
ദി​​വ​​സ​​വും ഉ​​ച്ച​​യ്ക്ക് ഒ​​ന്ന്, നാ​​ല്, ഏ​​ഴ് സ​​മ​​യ​​ങ്ങ​​ളി​​ലാ​​ണു പ്ര​​ദ​​ർ​​ശ​​നം. 100, 200, 300 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ടി​​ക്ക​​റ്റ് നി​​ര​​ക്ക്. ജം​​ബോ​​സ​​ർ​​ക്ക​​സ് ക​​ലാ​​കാ​​ര​​ന്മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കേ​​ര​​ളീ​​യ​​വേ​​ഷം​​ധ​​രി​​ച്ചു പൂ​​ക്ക​​ള​​മൊ​​രു​​ക്കി ഓ​​ണാ​​ഘോ​​ഷ​​വു​​മു​​ണ്ടാ​​യി​​രു​​ന്നു.