രാ​ത്രി ആ​രാ​ധ​ന
Thursday, September 12, 2019 10:50 PM IST
പാ​ലാ: സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ രാ​ത്രി ആ​രാ​ധ​ന ഇ​ന്നു വൈ​കു​ന്നേ​രം 5.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ക്കും. ഫാ. ​സാ​ജു ഇ​ല​ഞ്ഞി​ക്ക​ൽ (അ​ട്ട​പ്പാ​ടി) ന​യി​ക്കു​ന്ന വ​ച​ന​പ്ര​ഘോ​ഷ​ണം, ജ​പ​മാ​ല, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

കു​ട്ടി​ക​ൾ​ക്ക് ഏ​ക​ദി​ന ധ്യാ​നം

രാ​മ​പു​രം: ക​രി​സ്മാ​റ്റി​ക് രാ​മ​പു​രം സ​ബ് സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 14 നു ​രാ​വി​ലെ 11 മു​ത​ൽ മൂ​ന്നു വ​രെ രാ​മ​പു​രം സെ​ന്‍റ് തോ​മ​സ് ഹാ​ളി​ൽ ഏ​ക​ദി​ന ധ്യാ​നം ന​ട​ക്കും. മാ​ത്യു കു​ര്യ​ൻ, സി​സ്റ്റ​ർ ബ്രി​ജി​റ്റ് എ​സ്എ​ബി​എ​സ് എ​ന്നി​വ​ർ ന​യി​ക്കും.

ഏ​ക​ദി​ന വി​ടു​ത​ൽ​ധ്യാ​നം

കു​ട​ക്ക​ച്ചി​റ: ഡി​വൈ​ൻ മേ​ഴ്സി ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു വ​രെ ദൈ​വ​ക​രു​ണ​യു​ടെ ഏ​ക​ദി​ന വി​ടു​ത​ൽ​ ധ്യാ​നം ന​ട​ത്തും. ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന, സൗ​ഖ്യ​ശു​ശ്രൂ​ഷ, വി​ടു​ത​ൽ പ്രാ​ർ​ഥ​ന എ​ന്നീ ശു​ശ്രൂ​ഷ​ക​ൾ​ക്കു ഫാ. ​ജോ​യി വ​ള്ളി​യാം​ത​ട​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കും. ഫോ​ൺ: 04822-241214, 7479180110.