ഹൈ​വേ പോ​ലീ​സി​ന് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള പു​തി​യ വാ​ഹ​നം
Thursday, September 12, 2019 10:50 PM IST
പാ​ലാ: ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​മാ​യി ഹൈ​വേ പോ​ലീ​സി​ന്‍റെ പു​തി​യ വാ​ഹ​നം പാ​ലാ ഡി​വി​ഷ​നി​ലെ​ത്തി. ജി​പി​എ​സ് സം​വി​ധാ​നം, സ്ട്രെ​ക്ച​ർ, ഫ​സ്റ്റ് എ​യ്ഡ്, കാ​മ​റ, ശ​ക്തി​യേ​റി​യ വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെടെ​യു​ള്ള നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ൾ വാ​ഹ​ന​ത്തി​ലു​ണ്ട്. പാ​ലാ ഡി​വി​ഷ​നു കീ​ഴി​ലു​ള്ള ഈ ​വാ​ഹ​നം ഏ​റ്റു​മാ​നൂ​ർ മു​ത​ൽ പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ലെ നെ​ല്ലാ​പ്പാ​റ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​വും സേ​വ​നം ല​ഭ്യ​മാ​വു​ക.
പാ​ലാ ഡി​വി​ഷ​നു കീ​ഴി​ലു​ള്ള മേ​ലു​കാ​വ്, രാ​മ​പു​രം, പാ​ലാ, കി​ട​ങ്ങൂ​ർ കോ​ട്ട​യം ഡി​വി​ഷ​നി​ലെ ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​മു​ള്ള ഹൈ​വേ​ക​ളി​ൽ ഇ​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​വും. ഈ ​വാ​ഹ​ന​ത്തി​ൽ എ​സ്ഐ റാ​ങ്കി​ലു​ള്ള ഒ​രു ഓ​ഫീ​സ​റും ഒ​രു സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റും ഒ​രു ഡ്രൈ​വ​റും ഉ​ണ്ടാ​വും. ഹൈ​വേ​ക​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക മാ​ത്ര​മ​ല്ല അ​പ​ക​ട സ്ഥ​ല​ങ്ങ​ളി​ൽ ഉ​ട​ന​ടി എ​ത്തു​വാ​നു​ള്ള സം​വി​ധാ​ന​വും ഹൈ​വേ പോ​ലീ​സി​നു​ണ്ട്.
ഇ​വ​രു​ടെ പ​രി​ധി​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും അ​പ​ക​ടം ന​ട​ന്നാ​ൽ ആ ​സ്ഥ​ല​ത്തു നി​ന്നും 9846100100 എ​ന്ന ന​ന്പ​രി​ൽ വി​ളി​ച്ചാ​ൽ ജി​പി​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സ്ഥ​ലം ക​ണ്ടെ​ത്തി അ​പ​ക​ട​സ്ഥ​ല​ത്ത് ഉ​ട​ൻ ത​ന്നെ സ​ഹാ​യം ല​ഭ്യ​മാ​വും. കോ​ട്ട​യം ജി​ല്ല​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സം​വി​ധാ​ന​മു​ള്ള മൂ​ന്നാ​മ​ത്തെ പോ​ലീ​സ് ഡി​വി​ഷ​നാ​ണ് പാ​ലാ. കാ​ഞ്ഞി​ര​പ്പ​ള്ളി, ഏ​റ്റു​മാ​നൂ​ർ ഡി​വി​ഷ​നു​ക​ളി​ലാ​ണ് ഇ​തി​നു മു​ന്പ് ഈ ​സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.