ച​​ങ്ങ​​നാ​​ശേ​​രി സ്റ്റേ​​ഡി​​യം റോ​​ഡി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്കാ​​ൻ മൂ​​ക്കു​​പൊ​​ത്ത​​ണം
Wednesday, September 18, 2019 11:42 PM IST
ചങ്ങ​​നാ​​ശേ​​രി: എം​​വൈ​​എം​​എ റോ​​ഡി​​ൽ നി​​ന്നും സ്റ്റേ​​ഡി​​യ​​ത്തി​​ലേ​​ക്കു​​ള്ള റോ​​ഡി​​ലൂ​​ടെ യാ​​ത്ര ചെ​​യ്യ​​ണ​​മെ​​ങ്കി​​ൽ മൂ​​ക്കു​​പൊ​​ത്തേ​​ണ്ട ഗ​​തി​​കേ​​ടി​​ലാ​​ണ്. റ​​വ​​ന്യൂ ട​​വ​​റി​​ലേ​​ക്കും സ​​മീ​​പ​​ത്തു​​ള്ള സെ​​ന്‍റ് ജോ​​സ​​ഫ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ, ഗ​​വ.​​മോ​​ഡ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ, മു​​നി​​സി​​പ്പ​​ൽ സ്റ്റേ​​ഡി​​യം, മു​​നി​​സി​​ഫ് കോ​​ട​​തി, എ​​ക്സൈ​​സ് ഡി​​പ്പാ​​ർ​​ട്ട​​മെ​​ന്‍റ്, ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി, പാ​​രാ​​മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടു​​ക​​ൾ, വ​​ക്കീ​​ൽ ഓ​​ഫീ​​സു​​ക​​ൾ, ഗ​​സ്റ്റ് ഹൗ​​സ് തു​​ട​​ങ്ങി​​യ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള എ​​ളു​​പ്പ​​വ​​ഴി​​യാ​​ണ് സ്റ്റേ​​ഡി​​യം റോ​​ഡ്. ഈ ​​റോ​​ഡി​​ലാ​​ണ് കു​​റ​​ച്ചു നാ​​ളു​​ക​​ളാ​​യി വീ​​ട്ടു​​മാ​​ലി​​ന്യ​​ങ്ങ​​ൾ ത​​ള്ളു​​ന്ന​​ത് പ​​തി​​വാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഈ ​​റോ​​ഡി​​ലെ ടാ​​റിം​​ഗും പൊ​​ളി​​ഞ്ഞ നി​​ല​​യി​​ലാ​​ണ്.

വീ​​തി കു​​റ​​ഞ്ഞ ഈ ​​റോ​​ഡി​​ൽ മാ​​ലി​​ന്യ​​ങ്ങ​​ൾ വ​​ലി​​ച്ചെ​​റി​​യു​​ന്ന​​തു​​മൂ​​ലം യാ​​ത്ര​​ക്കാ​​ർ ഏ​​റെ ബു​​ദ്ധി​​മു​​ട്ടു​​ക​​യാ​​ണ്. മ​​ഴ​​പെ​​യ്യു​​ന്പോ​​ൾ മാ​​ലി​​ന്യ​​ത്തി​​ൽ നി​​ന്നും​ മ​​ലി​​ന​​ജ​​ലം റോ​​ഡി​​ലൂ​​ടെ ഒ​​ഴു​​കു​​ന്ന​​തും കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​രെ ദു​​രി​​ത​​ത്തി​​ലാ​​ക്കു​​ന്നു. കെ​എ​​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ൾ ക​​ട​​ന്നു​ പോ​​കു​​ന്പോ​​ൾ ഈ ​​ചെ​​ളി​​വെ​​ള്ളം കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​രു​​ടെ ദേ​​ഹ​​ത്തു​​വീ​​ഴു​​ന്ന​​തും പ​​തി​​വാ​​ണ്.

മ​​ഴ​​ക്കാ​​ല​​ത്ത് പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ളി​​ൽ തെ​​ന്നി സ്കൂ​​ൾ കു​​ട്ടി​​ക​​ൾ വീ​​ഴു​​ന്ന​​തും ഇ​​വി​​ടെ നി​​ത്യ​​സം​​ഭ​​വ​​മാ​​ണ്. ന​​ഗ​​ര​​സ​​ഭ​​യു​​ടെ ശു​​ചീ​​ക​​ര​​ണ തൊ​​ഴി​​ലാ​​ളി​​ക​​ൾ ഇ​​വി​​ടെ മാ​​ലി​​ന്യ​​ങ്ങ​​ൾ തൂ​​ത്തു​​കൂ​​ട്ടി​​യി​​ട്ട് ക​​ത്തി​​ക്കു​​ന്ന​​താ​​യും പ​​രാ​​തി​​യു​​ണ്ട്.