ബ​സ് സ്റ്റാ​ൻ​ഡി​നു ന​ടു​വി​ൽ വെ​ള്ള​ക്കെ​ട്ട്; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ
Wednesday, October 16, 2019 10:07 PM IST
മു​ണ്ട​ക്ക​യം: മുണ്ടക്കയം ബ​സ് സ്റ്റാ​ൻ​ഡി​ന് ന​ടു​വി​ലെ കു​ഴി​യി​ലെ വെ​ള്ള​ക്കെ​ട്ടു മൂലം യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.
ദി​വ​സ​ങ്ങ​ൾ ചെ​ല്ലും​തോ​റും ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ ഗ​ർ​ത്തം വ​ലു​താ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച ബ​സി​ൽ ക​യ​റാ​ൻ വ​ന്ന പ്രാ​യ​മാ​യ യാ​ത്ര​ക്കാ​രിക്ക് കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​ൽ​ക്കു​ക​യു​ണ്ടാ​യി. അ​ടു​ത്തു​ള്ള ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​ണ് ഓ​ടി​യെ​ത്തി ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​തു പോ​ലെ നി​ര​വ​ധി​പ്പേ​ർ കു​ഴി​യി​ൽ വീ​ണ​താ​യി ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റു​ന്പോ​ൾ കു​ഴി​യി​ൽ വീ​ണ് കേ​ടു​പാ​ടു​ക​ൾ പ​റ്റു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. മാ​സ​ങ്ങ​ളാ​യി രൂ​പ​പ്പെ​ട്ട കു​ഴി അ​ട​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കാ​ത്ത​തി​ൽ യാ​ത്ര​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണു​ള്ള​ത്.