പ്ര​​വ​​ർ​​ത്തി​​പ​​രി​​ജ​​യ ഐ​​ടി മേ​​ള​​ക​​ൾ ഇ​​ന്നും നാ​​ളെ​​യും
Thursday, October 17, 2019 12:04 AM IST
ക​​ടു​​ത്തു​​രു​​ത്തി: കു​​റ​​വി​​ല​​ങ്ങാ​​ട് സ​​ബ്ജി​​ല്ല സ്കൂ​​ൾ ശാ​​സ്ത്ര, ഗ​​ണി​​ത ശാ​​സ്ത്ര, സ​​മൂ​​ഹി​​ക ശാ​​സ്ത്ര, പ്ര​​വ​​ർ​​ത്തി​​പ​​രി​​ജ​​യ ഐ​​ടി മേ​​ള​​ക​​ൾ ഇ​​ന്നും നാ​​ളെ​​യു​​മാ​​യി ന​​ട​​ക്കും. ക​​ല്ല​​റ എ​​സ്എ​​ൻ​​വി​​എം എ​​ൻ​​എ​​സ്എ​​സ് ഹ​​യ​​ർ സെ​​ക്ക​​ണ്ട​​റി സ്കൂ​​ൾ, ശ്രീ​​ശാ​​ര​​ദാ വി​​ലാ​​സി​​നി യു​​പി സ്കൂ​​ൾ, എ​​സ്എം​​വി ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​​പി​​സ്കൂ​​ൾ, ക​​ല്ല​​റ പു​​ത്ത​​ൻ പ​​ള്ളി പാ​​രി​​ഷ് ഹാ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് മേ​​ള ന​​ട​​ക്കു​​ന്ന​​ത്.
ഇ​​ന്ന് ന​​ട​​ക്കു​​ന്ന ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​നം തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി നി​​ർ​​വ​​ഹി​​ക്കും. ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സൗ​​മ്യ അ​​നൂ​​പ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മേ​​ള​​യി​​ൽ ആ​​യി​​ര​​ത്തി​​ല​​ധി​​കം വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ങ്കെ​​ടു​​ക്കും. 18 ന് ​​വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​നം വൈ​​ക്കം എം​​എ​​ൽ​​എ സി.​​കെ. ആ​​ശ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ല പ​​ഞ്ചാ​​യ​​ത്തം​​ഗം മേ​​രി സെ​​ബാ​​സ്റ്റ്യ​​ൻ, ക​​ടു​​ത്തു​​രു​​ത്തി ഡി​​ഇ​​ഒ ആ​​ർ.​ സൗ​​ദാ​​മി​​നി, ജോ​​ണി തോ​​ട്ടു​​ങ്ക​​ൽ, കെ.​​എ​​ൽ. വേ​​ണു​​ഗോ​​പാ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. എ​​ൻ​​എ​​സ്എ​​സ് താ​​ലൂ​​ക്ക് യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​സി.​​ആ​​ർ. വേ​​ണു​​ഗോ​​പാ​​ൽ സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ക്കും.