കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ​ക്ക്‌ പ​രി​ക്ക്
Monday, October 21, 2019 10:57 PM IST
പൊ​ൻ​കു​ന്നം: കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ദേ​ശീ​യ പാ​ത 183ൽ ​ക​ടു​ക്കാ​മ​ല ചി​റ​ക്കു​ഴി വ​ള​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. കോ​ട്ട​യ​ത്തു​നി​ന്നു കാ​ഞ്ഞി​ര​പ്പ​ള്ളി​ക്ക് പോ​യ കാ​റും എ​തി​ർ​ദി​ശ​യി​ൽ നി​ന്നു വ​ന്ന കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. വ​ഴി​യി​ൽ ലൈ​റ്റ് ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൽ നാ​ട്ടു​കാ​ർ​ക്ക്‌ വ​ള​രെ ബു​ദ്ധി​മു​ട്ടേ​ണ്ടി വ​ന്നു. റോ​ഡി​ലെ വ​ള​വി​ൽ ഇ​ഞ്ച​പ്പ​ട​ർ​പ്പി​ൽ​പ്പെ​ട്ട​വ​രെ ഹൈ​വേ പോ​ലീ​സെ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.