പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​പ്പെ​ട്ട​വ​ർ​ക്ക് സ്വ​പ്ന​ഭ​വ​നം തീ​ർ​ത്ത് ക​ട​യ​നി​ക്കാ​ട് ഇ​ട​വ​ക
Wednesday, October 23, 2019 10:27 PM IST
ക​റു​ക​ച്ചാ​ൽ: പ്ര​ള​യ​ത്തി​ൽ കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ്വ​പ്ന​ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കി ക​ട​യനി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ ന​വ​തി ആ​ഘോ​ഷം. ഇ​ട​വ​കാം​ഗ​ങ്ങ​ളും വി​ൻ​സെ​ൻ​ഷ്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ൻ​സും ചേ​ർ​ന്നാ​ണ് ക​ട​യനി​ക്കാ​ട് എ​ട്ടാം​മൈ​ലി​ൽ എ​ട്ടു കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.

കു​ട്ട​നാ​ട്ടി​ലെ​യും ഹൈ​റേ​ഞ്ചി​ലെ​യും പ്ര​ള​യ​ബാ​ധി​ത​രാ​യ​വ​രാ​ണ് എ​ട്ടു കു​ടും​ബ​ങ്ങ​ളും. ക​ട​യനി​ക്കാ​ട് ഇ​ട​വ​കാം​ഗ​മാ​യ ഡോ.​മാ​ത്യു ച​ട്ടു​വ​ക്കു​ള​ത്തി​ന്‍റെ കു​ടും​ബവീ​ത​മാ​യി ല​ഭി​ച്ച 37 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ച​ത്. പൂ​ർ​ണ​മാ​യി കോ​ണ്‍​ക്രീ​റ്റ് നി​ർ​മി​ത​മാ​യ ഒ​രു വീ​ടി​നു ഏ​ഴു​ല​ക്ഷം രൂ​പ​യാ​ണു നി​ർ​മാ​ണ ചെ​ല​വ്. മ​റ്റു നി​ർ​മാ​ണ ചെ​ല​വു​ക​ൾ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഫാ.​മാ​ത്യു ക​ക്കാ​ട്ടു​പ​റ​ന്പി​ൽ, ഫാ. ​ഇ​ന്ന​സെ​ന്‍റ് പു​ത്ത​ൻ​ത​റ, ഫാ. ​എ​ബി ച​ങ്ങ​ങ്ക​രി, സോ​ബി​ച്ച​ൻ എ​രു​മ​പ്പാ​ട​ത്ത്, ജോ​സു​കു​ട്ടി തൊ​ടു​ക​യി​ൽ, ബി​ന്നി​ച്ച​ൻ പ​ന​ന്തോ​ട്ടം, പി.​എ​ൽ.​തോ​മ​സ്, ജോ​സു​കു​ട്ടി കാ​ളി​യാ​നി​ക്ക​ൽ എ​ന്നി​വ​രാ​ണ് നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​വും വെ​ഞ്ച​രി​പ്പു​ക​ർ​മ​വും 27-നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​ർ​വ​ഹി​ക്കും.