എ​രു​മേ​ലി​യി​ൽ അ​തി​ഥി മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി
Friday, November 8, 2019 9:59 PM IST
എ​രു​മേ​ലി: പ​ഴ​ക്ക​മു​ള്ള അ​തി​ഥി മ​ന്ദി​ര​ത്തി​ൽ ഇ​നി പു​തി​യ ഇ​രു​നി​ല കെ​ട്ടി​ടം കൂ​ടി​യാ​കു​ന്ന​തോ​ടെ എ​രു​മേ​ലി​യി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റ​സ്റ്റ്‌ ഹൗ​സി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റും.

ഒ​രു കോ​ടി 70 ല​ക്ഷം രൂ​പ ചെ​ല​വി​ടു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. കോ​ൺ​ക്രീ​റ്റ് സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​പ്പം പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് മേ​ൽ​ക്കൂ​ര​യ്ക്ക് മു​ക​ളി​ൽ ഇ​രു​മ്പ് നി​ർ​മി​ത മേ​ൽ​ക്കൂ​ര സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു. പാ​ർ​ക്കിം​ഗ് ഷെ​ഡ് പൊ​ളി​ച്ചു​മാ​റ്റി പ​ഴ​യ കെ​ട്ടി​ട​ത്തി​നോ​ട് ചേ​ർ​ന്നാ​ണ് പു​തി​യ ഇ​രു​നി​ല മ​ന്ദി​രം 410 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ നി​ർ​മി​ക്കു​ക. ഇ​തി​നാ​യി അ​ടി​ത്ത​റ​യു​ടെ നി​ർ​മാ​ണ​വും തു​ട​ങ്ങി. പു​തി​യ കെ​ട്ടി​ട​ത്തി​ൽ വി​ഐ​പി അ​തി​ഥി​ക​ൾ​ക്കാ​യി ര​ണ്ട് മു​റി​ക​ളു​ണ്ടാ​കു​മെ​ന്ന് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ പ​റ​ഞ്ഞു. ഇ​ത് കൂ​ടാ​തെ നാ​ല്‌ മു​റി​ക​ളും ഹാ​ളും ഡൈ​നിം​ഗ് ഹാ​ളും അ​ടു​ക്ക​ള​യും വ​രാ​ന്ത​യും റി​സ​പ്‌​ഷ​ൻ മു​റി​യും ഉ​ണ്ടാ​കും.

പ​രേ​ത​നാ​യ പി.​ആ​ർ. രാ​ജ​ഗോ​പാ​ൽ എ​രു​മേ​ലി വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​നാ​യി​രി​ക്കെ​യാ​ണ് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് റ​സ്റ്റ്‌ ഹൗ​സി​നാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ലു​ണ്ടാ​യി​രു​ന്ന സ്ഥ​ലം സ​ർ​ക്കാ​രി​ന് ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ടം വി​ഭാ​ഗ​ത്തി​ന് സ്ഥ​ലം കൈ​മാ​റി 30 വ​ർ​ഷം മു​മ്പ് അ​തി​ഥി മ​ന്ദി​രം നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു.

അ​ന്ന് മു​റ്റ​ത്തെ മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കാ​തെ​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. വ​ള​ർ​ന്ന് പ​ന്ത​ലി​ച്ച ആ ​മ​ര​ങ്ങ​ളു​ടെ ത​ണ​ലി​ലെ സു​ഖ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് അ​തി​ഥി​ക​ൾ​ക്ക് എ​രു​മേ​ലി​യി​ലെ റ​സ്റ്റ്‌ ഹൗ​സ് ഏ​റെ പ്രി​യ​ങ്ക​ര​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​യി​ടെ മു​റ്റ​ത്ത് ടൈ​ലു​ക​ൾ പാ​കി ന​വീ​ക​രി​ച്ച​പ്പോ​ഴും ത​ണ​ൽ പൊ​ഴി​ക്കു​ന്ന അ​ക്കേ​ഷ്യ, വാ​ക മ​ര​ങ്ങ​ൾ മു​റി​ക്കാ​തെ നി​ല​നി​ർ​ത്താ​ൻ അ​ധി​കൃ​ത​രെ പ്രേ​രി​പ്പി​ച്ച​ത് ഈ ​പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്താ​ണ് റ​സ്റ്റ്‌ ഹൗ​സ് സ​ജീ​വ​മാ​കു​ന്ന​ത്. സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​ർ, കേ​ന്ദ്ര മ​ന്ത്രി​മാ​ർ, സം​സ്ഥാ​ന മ​ന്ത്രി​മാ​ർ, ഭ​ര​ണ ത​ല​വ​ന്മാ​ർ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പ​ടെ ഒ​ട്ടേ​റെ പേ​ർ ശ​ബ​രി​മ​ല സീ​സ​ണി​ൽ ഇ​വി​ടെ ത​ങ്ങാ​റു​ണ്ട്. നി​ല​വി​ൽ പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​മാ​ണ്. ഈ ​കെ​ട്ടി​ടം ന​വീ​ക​രി​ച്ച് നി​ല​നി​ർ​ത്തി​ക്കൊ​ണ്ടാ​ണ് പു​തി​യ ഇ​രു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തു​ക​യെ​ന്ന് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് തീ​യ​തി പ്ര​ഖ്യാ​പി​ച്ച് നോ​ട്ടീ​സ് ത​യാ​റാ​ക്കി​യ​താ​ണ്. എ​ന്നാ​ൽ, പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പെ​രു​മാ​റ്റ​ച്ച​ട്ടം വ​ന്ന​തോ​ടെ ഉ​ദ്ഘാ​ട​നം വേ​ണ്ടെ​ന്ന് വെ​ക്കു​ക​യാ​യി​രു​ന്നു.