ക​ലോ​ത്സ​വം ഇ​ന്ന്
Saturday, November 9, 2019 12:11 AM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത മാ​തൃ​വേ​ദി - പി​തൃ​വേ​ദി ക​ലോ​ത്സ​വം ഇ​ന്നു രാ​വി​ലെ 9.30ന് ​സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ ന​ട​ക്കും. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​ജോ​ണ്‍​സ​ണ്‍ ചാ​ല​യ്ക്ക​ൽ, ഫാ. ​ടി​ജോ പു​ത്ത​ൻ​പ​റ​ന്പി​ൽ, പി​തൃ​വേ​ദി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ലാ​ലി ഇ​ള​പ്പു​ങ്ക​ൽ, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ചേ​ന്നോ​ത്ത്, ചെ​റി​യാ​ൻ നെ​ല്ലു​വേ​ലി, മാ​യാ ജോ​യി, ജോ​സ​ഫ് വെ​ള്ളി​ക്ക​ര, സോ​ണി​യ ജോ​ർ​ജ്, മി​നി ജോ​സ്, ടെ​സി സെ​ബാ​സ്റ്റ്യ​ൻ, ര​ഞ്ജി​നി മാ​ത്യു, റോ​യി വേ​ലി​ക്കെ​ട്ടി​ൽ, സി​സ്റ്റ​ർ ജോ​ബി​ൻ എ​ഫ്സി​സി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പ്ര​സം​ഗം, സം​ഗീ​തം, സം​ഘ​ഗാ​നം, മാ​ർ​ഗം​ക​ളി, കോ​ൽ​കളി, സം​യു​ക്ത ആ​ന്തം, വ​ച​ന രം​ഗാ​വ​ത​ര​ണം തു​ട​ങ്ങി 16 ഇ​ന​ങ്ങ​ൾ നാ​ലു വേ​ദി​ക​ളി​ലാ​യി ന​ട​ത്തും. 16 ഫൊ​റോ​ന​ക​ളി​ൽ നി​ന്നാ​യി 1000 പേ​ർ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ൾ​ക്ക് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

പ്ര​​ച​​ര​​ണ പ​രി​പാ​ടി​ക്കു തു​ട​ക്കം

കോ​​ട്ട​​യം:​​സ്വാ​​മി വി​​വേ​​കാ​​ന​​ന്ദ യോ​​ഗാ വി​​ദ്യാ​​പീ​​ഠ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ‘തു​​ണിസ​​ഞ്ചി ശീ​​ല​​മാ​​ക്കൂ പ്ലാ​​സ്റ്റി​​ക്ക് കു​​റ​​യ്ക്കൂ' പ്ര​​ച​​ര​​ണം ആ​​രം​​ഭി​​ച്ചു. യോ​​ഗ കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ന്ന പ​​രി​​പാ​​ടി​​യി​​ൽ കോ​​ട്ട​​യം ഡെ​​പ്യൂ​​ട്ടി ക​​ള​​ക്ട​​ർ മോ​​ൻ​​സി പി. ​​അ​​ല​​ക്സാ​​ണ്ട​​ർ അ​ധ്യ​ക്ഷ​​ത വ​​ഹി​​ച്ചു. കോ​​ട്ട​​യം സി​എം​എ​​സ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​ൽ ഡോ.​​റോ​​യ് സാം ​​ഡാ​​നി​​യേ​​ൽ, പി.​​പി പ്ര​​കാ​​ശി​​ന് തു​​ണിസ​​ഞ്ചി ന​​ൽ​​കിക്കൊ​​ണ്ട് പ്ര​​ച​​ര​​ണ​​ത്തി​​ന്‍റെ ഉ​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. യോ​​ഗ​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ർ യോ​​ഗ​​സാ​​ധ​​ക് കെ. ​​ശ​​ങ്ക​​ര​​ൻ സ​​ന്ദേ​​ശം ന​​ൽ​​കി.