ഭ​​ക്ഷ്യ​​സു​​ര​​ക്ഷ സ​​ന്ദേ​​ശ യാ​​ത്ര​​യ്ക്ക് സ്വീ​​ക​​ര​​ണം
Saturday, November 9, 2019 12:11 AM IST
കോ​​ട്ട​​യം: ചൈ​​ത​​ന്യ കാ​​ർ​​ഷി​​ക​​മേ​​ള​​യ്ക്കു മു​​ന്നോ​​ടി​​യാ​​യി കോ​​ട്ട​​യം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന ഭ​​ക്ഷ്യ​​സു​​ര​​ക്ഷ വി​​ളം​​ബ​​ര സ​​ന്ദേ​​ശ​യാ​​ത്ര​യ്ക്ക് കൈ​​പ്പു​​ഴ മേ​​ഖ​​ല​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ഴ​​യ ക​​ല്ല​​റ​​യി​​ൽ സ്വീ​​ക​​ര​​ണം സം​​ഘ​​ടി​​പ്പി​​ച്ചു.
പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സൗ​​മ്യ അ​​നൂ​​പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ​​ഴ​​യ ക​​ല്ല​​റ സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി വി​​കാ​​രി ഫാ. ​​സാ​​ബു മാ​​ല​​ത്തു​​രു​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ഫാ. ​​ലൂ​​ക്ക് ക​​രി​​ന്പി​​ൽ, ഫാ. ​​മാ​​ത്യൂ​​സ് വ​​ലി​​യ​​പു​​ത്ത​​ൻ​​പു​​ര​​യി​​ൽ, അ​​ർ​​ച്ച​​ന ര​​വീ​​ന്ദ്ര​​ൻ, ലി​​സി ലൂ​​ക്കോ​​സ്, ചി​​ന്ന​​മ്മ രാ​​ജ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.