ശമ്പളം നിഷേധിക്കുന്നു; കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം
Saturday, November 9, 2019 5:05 PM IST
കോട്ടയം: കെഎസ്ആര്‍ടിസിയില്‍ തുടര്‍ച്ചയായി ശമ്പളം നിഷേധിക്കുന്നതിനെതിരേ പ്രതിഷേധിച്ച് ജീവനക്കാര്‍. ശനിയാഴ്ച രാവിലെ പത്തിന് കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നിന്ന് കെഎസ്ആര്‍ടിസിയിലേക്ക് ജീവനക്കാരും കുടുംബാംഗങ്ങളും പ്രതിഷേധമായി വിലാപ യാത്ര നടത്തി.

ശമ്പളം വൈകുന്നത് തുടര്‍ന്നാല്‍ കൂടുതല്‍ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനാണ് ജീവനക്കാരുടെ തീരുമാനം. വിവിധ ആവശ്യങ്ങളുന്നയിച്ച് നവംബര്‍ നാലിന് കോര്‍പ്പറേഷനിലെ പ്രതിപക്ഷ യൂണിയനുകള്‍ നടത്തിയ പണിമുടക്കിന് പിന്നാലെയാണ് വീണ്ടും പ്രതിഷേധം. ഡിപ്പോ പരിസരത്ത് കൂടിയ യോഗത്തില്‍ സംഘാടകര്‍ കാര്യങ്ങള്‍ വിശദീകരിച്ചു സംസാരിച്ചു.