വി​ഷ​ര​ഹി​ത കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ കൃ​ഷി​വ​കു​പ്പ്
Tuesday, November 12, 2019 10:03 PM IST
എ​ലി​ക്കു​ളം: കൃ​ഷി​യി​ട​ങ്ങ​ൾ പ​ര​മാ​വ​ധി വി​ഷ​ര​ഹി​ത​മാ​ക്കു​ന്ന​തി​നും ശ​രി​യാ​യ കൃ​ഷി​മു​റ​ക​ൾ അ​വ​ലം​ബി​ക്കു​ന്ന​തി​നു ക​ർ​ഷ​ക​രെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നു​മാ​യി കൃ​ഷി​വ​കു​പ്പി​ന്‍റെ ജൈ​വ ക്ല​സ്റ്റ​ർ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​കു​ന്നു. എ​ലി​ക്കു​ളം ജൈ​വ ക​ർ​ഷ​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. ആ​ദ്യ ഘ​ട്ട​മാ​യി ജൈ​വ കാ​ർ​ഷി​ക ഉ​ത്പാ​ദ​ന ഉ​പാ​ധി​ക​ളാ​യ സ്യൂ​ഡോ​മോ​ണ​സ്, ട്രൈ​ക്കോ​ഡെ​ർ​മ തു​ട​ങ്ങി​യ​വ ക​ർ​ഷ​ക​ർ​ക്കു വി​ത​ര​ണം ചെ​യ്യും. 14ന് ​രാ​വി​ലെ 10ന് ​കു​രു​വി​ക്കൂ​ട് എ​ലി​ക്കു​ളം നാ​ട്ടു​ച​ന്ത​യി​ൽ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് എം.​പി. സു​മം​ഗ​ലാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ർ​ഷ​ക​ർ നി​ർ​ദി​ഷ്ട അ​പേ​ക്ഷാ​ഫോ​റം പൂ​രി​പ്പി​ച്ച് കൃ​ഷി​ഭൂ​മി​യു​ടെ ക​ര​മ​ട​ച്ച ര​സീ​തി​ന്‍റെ പ​ക​ർ​പ്പ് സ​ഹി​തം ന​ൽ​കി ആ​നു​കൂ​ല്യം കൈ​പ്പ​റ്റ​ണ​മെ​ന്നു കൃ​ഷി ഓ​ഫീ​സ​ർ നി​സ ല​ത്തീ​ഫ് അ​റി​യി​ച്ചു.