എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍ററിൽ ലോ​​ക​​പ്ര​​മേ​​ഹദി​​നം ആ​​ച​​രി​​ച്ചു
Friday, November 15, 2019 11:45 PM IST
കോ​​ട്ട​​യം: നാ​​ഗ​​ന്പ​​ടം എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ, തി​​രു​​ഹൃ​​ദ​​യ കോ​​ള​​ജ് ഓ​​ഫ് ന​​ഴ്സിം​​ഗ്, ല​​യ​​ണ്‍​സ് ഡി​​സ്ട്രി​​ക്ട് 318 ബി ​​എ​​ന്നി​​വ​​യു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ലോ​​ക​​പ്ര​​മേ​​ഹ ദി​​നം ആ​​ച​​രി​​ച്ചു. എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
തി​​രു​​ഹൃ​​ദ​​യ സ​​ന്യാ​​സി​​നി സ​​മൂ​​ഹം ച​​ങ്ങ​​നാ​​ശേ​​രി പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഡോ. ​​സി​​സ്റ്റ​​ർ അ​​മ​​ല ജോ​​സ് അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ച്ചു. ച​​ല​​ച്ചി​​ത്ര​​താ​​രം മ​​ഞ്ജു വാ​​ര്യ​​ർ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു. സി​​സ്റ്റ​​ർ ആ​​ലീ​​സ് മ​​ണി​​യ​​ങ്ങാ​​ട്ട്, സി​​സ്റ്റ​​ർ കാ​​ത​​റൈ​​ൻ നെ​​ടു​​ന്പു​​റം, മാ​​ഗി ജോ​​സ് മേ​​നാം​​പ​​റ​​ന്പി​​ൽ, ജോ ​​പ്ര​​സാ​​ദ് കു​​ളി​​രാ​​ണി, ഡോ. ​​കു​​ര്യ​​ൻ സേ​​വ്യ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഡ​​യ​​ബ​​റ്റി​​ക് വോ​​ക്ക് സാ​​ബു പു​​ളി​​മൂ​​ട​​ൻ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു. എ​​ക്സി​​ബി​​ഷ​​ൻ സി​​സ്റ്റ​​ർ ഡോ. ​​അ​​മ​​ല ജോ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡോ. ​​സം​​ഘ​​മി​​ത്ര, ഡോ. ​​എ​​സ്. സി​​ദ്ധാ​​ർ​​ഥ്, ഡോ. ​​ഏ​​ബ്ര​​ഹാം ത​​ര​​ക​​ൻ, ഡോ. ​​സ​​ഞ്ച​​യ് ജേ​​ക്ക​​ബ് മ​​ല​​യി​​ൽ എ​​ന്നി​​വ​​ർ ക്ലാ​​സ് ന​​യി​​ച്ചു.