വൈ​​ക്ക​​ത്ത​​പ്പ​​ന് ആ​​ദ്യ കാ​​ണി​​ക്ക​യു​മാ​യി ഗോ​​പാ​​ല​​ൻ കൈ​​മ​​ൾ ഇ​ന്നെ​ത്തും
Tuesday, November 19, 2019 11:02 PM IST
വൈ​​ക്കം: വൈ​​ക്ക​​ത്ത​​പ്പ​​ന് ആ​​ദ്യ കാ​​ണി​​ക്ക ആ​​ർ​​പ്പി​​ക്കു​​വാ​​ൻ കി​​ട​​ങ്ങൂ​​ർ കൊ​​ച്ചു​​മീ​​ത്തി​​ൽ ഗോ​​പ​​ല​​ൻ കൈ​​മ​​ൾ (79) ഇ​​ന്ന് ഉ​​ച്ച​​യ്ക്കു 12നു ​​വൈ​​ക്ക​​ത്തെ​​ത്തും.​ കി​​ട​​ങ്ങൂ​​രു​​ള്ള ത​​റ​​വാ​​ട്ടി​​ൽ ന​​ട​​ക്കു​​ന്ന വി​​ശേ​​ഷാ​​ൽ ച​​ട​​ങ്ങു​​ക​​ൾ​​ക്ക് ശേ​​ഷം കു​​ടും​​ബ​​സ​​മേ​​ത​​മാ​​ണ് ഗോ​​പാ​​ല​​ൻ കൈ​​മ​​ൾ വൈ​​ക്ക​​ത്തേ​​യ്ക്കു വ​​രു​​ന്ന​​ത്.
വൈ​​ക്ക​​ത്ത​​ഷ്ട​​മി നാ​​ളി​​ൽ വൈ​​ക്ക​​ത്ത​​പ്പ​​ൻ, ഉ​​ദ​​യ​​നാ​​പു​​ര​​പ്പ​​ൻ മ​​റ്റു ദേ​​ശ​​ദേ​​വ​​ത​​മാ​​രും വ്യാ​​ഘ്ര​​പാ​​ദ സ​​ങ്കേ​​ത​​ത്തി​​ൽ എ​​ഴു​​ന്ന​​ള്ളി നി​​ൽ​​ക്കു​​ന്ന സ​​ന്ദ​​ർ​​ഭ​​ത്തി​​ൽ ക​​റു​​ക​​യി​​ൽ കു​​ടും​​ബ​​ത്തി​​ലെ കാ​​ര​​ണ​​വ​​രാ​​യ ഗോ​​പാ​​ല​​ൻ കൈ​​മ​​ൾ വാ​​ദ്യ​​മേ​​ള​​ങ്ങ​​ളോ​​ടെ പ​​ല്ല​​ക്കി​​ൽ എ​​ഴു​​ന്ന​​ള്ളി കാ​​ണി​​ക്ക അ​​ർ​​പ്പി​​ക്കും. ത​​ല​​മു​​റ​​ക​​ളാ​​യി പ​​ക​​ർ​​ന്നു​കി​​ട്ടി​​യ അ​​വ​​കാ​​ശം ക​​റു​​ക​​യി​​ൽ കു​​ടും​​ബം ഇ​​ന്നും സം​​ര​​ക്ഷി​​ച്ചു പോ​​രു​​ന്നു.

മു​​ന്പ് വൈ​​ക്കം ക​​ര​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്ന കി​​ട​​ങ്ങൂ​​ർ ഗ്രാ​​മ​​ത്തി​​ൽ ത​​പ​​സി​​നെ​​ത്തി​​യ മ​​ഹ​​ർ​​ഷി ശി​​വ​വി​​ഗ്ര​​ഹം ദ​​ർ​​ശി​​ച്ച ശേ​​ഷം കാ​​ണി​​ക്ക അ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നു ക​​റു​​ക​​യി​​ൽ കു​​ടും​​ബ​​ത്തി​​നെ ഏ​​ൽ​​പി​​ച്ച​​താ​​യാ​​ണ് വി​​ശ്വാ​​സം. കൈ​​മ​​ൾ കാ​​ണി​​ക്ക അ​​ർ​​പ്പി​​ച്ച​​തി​​നു ശേ​​ഷ​​മേ മ​​റ്റു​​ള്ള​​വ​​ർ​​ക്കു കാ​​ണി​​യ്ക്ക അ​​ർ​​പ്പി​​ക്കാ​​ൻ സാ​​ധി​​ക്കൂ. അ​​ഷ്ട​​മി​ദി​​ന​​ത്തി​​ൽ രാ​​ത്രി ര​​ണ്ടി​​നു ശേ​​ഷ​​മാ​​ണ് വ​​ലി​​യ കാ​​ണി​​ക്ക.