പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്ത് ത​​രി​​ശു​​ര​​ഹി​​തമാകാനൊരുങ്ങുന്നു
Sunday, December 8, 2019 1:08 AM IST
പ​​ന​​ച്ചി​​ക്കാ​​ട്: പ​​ഞ്ചാ​​യ​​ത്തി​​ൽ ത​​രി​​ശു​​കി​​ട​​ന്നു കാ​​ടു​​ക​​യ​​റി​​യ മു​​ഴു​​വ​​ൻ പാ​​ട​​ത്തും ഡി​​സം​​ബ​​ർ അ​​വ​​സാ​​ന വാ​​രം വി​​ത്ത് വി​​ത​​യ്ക്കും. 2015 - 16 വ​​ർ​​ഷം 80 ഹെ​​ക്‌​ട​​ർ മാ​​ത്ര​​മാ​​യി​​രു​​ന്ന പ​​ഞ്ചാ​​യ​​ത്തി​​ലെ നെ​​ൽ​​കൃ​​ഷി ഇ​​തു​​വ​​രെ 400 ഹെ​​ക്‌​ട​​റാ​​യി.

ചാ​​ന്നാ​​നി​​ക്കാ​​ട് (40 ഹെ​​ക്‌​ട​​ർ), വീ​​പ്പ​​ന​​ടി(14.4​​ഹെ​​ക്‌​ട​​ർ), കു​​ഴി​​മ​​റ്റം(​​എ​​ട്ട് ഹെ​​ക്‌​ട​​ർ), പാ​​ത്താ​​മു​​ട്ടം - മാ​​ളി​​ക​​ക്ക​​ട​​വ് (10 ഹെ​​ക്‌​ട​ർ), പാ​​ത്താ​​മു​​ട്ടം - പ​​ള്ളി​​യി​​ൽ ക​​ട​​വ് (എ​​ട്ട് ഹെ​​ക്‌​ട​​ർ), പാ​​ട​​ൻ​​ചി​​റ- തൊ​​ട്ടി​​മൂ​​ല(14.8 ഹെ​​ക്‌​ട​​ർ), ചാ​​മ​​ക്ക​​രി - പു​​റ​​ത്തേ​​ക്ക​​രി (20 ഹെ​​ക്‌​ട​​ർ), ക​​ല്ലു​​ങ്ക​​ൽ​​ക​​ട​​വ് - പ​​ടി​​ഞ്ഞാ​​റ് (10 ഹെ​​ക്‌​ട​​ർ), പു​​ന്ന​​യ്ക്ക​​ൽ പ​​ടി​​ഞ്ഞാ​​റ് ക​​ര​​യ​​രി​​ക് (10 ഹെ​​ക്‌​ട​​ർ) എ​​ന്നീ പാ​​ട​​ങ്ങ​​ളി​​ലാ​​ണ് ഈ ​​വ​​ർ​​ഷം ത​​രി​​ശു​​കൃ​​ഷി ചെ​​യ്യു​​ന്ന​​ത്.

കൃ​​ഷി​​യോ​​ഗ്യ​​മ​​ല്ലാ​​ത്ത മു​​രി​​ക്കും​​മൂ​​ല ഭാ​​ഗ​​ത്തെ ഒ​​ന്പ​​ത് ഏ​​ക്ക​​ർ ഒ​​ഴി​​ച്ചു ബാ​​ക്കി പാ​​ട​​ങ്ങ​​ൾ കൃ​​ഷി ചെ​​യ്യു​​ന്ന​​തി​​ലൂ​​ടെ ത​​രി​​ശു​​ര​​ഹി​​ത പ​​ഞ്ചാ​​യ​​ത്താ​​കാ​​നു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണു പു​​രോ​​ഗ​​മി​​ക്കു​​ന്ന​​തെ​​ന്നു പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഇ. ജി. സു​​നി​​ൽ കു​​മാ​​ർ പ​​റ​​ഞ്ഞു. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ഹ​​രി​​ത​​കേ​​ര​​ളം മി​​ഷ​​ൻ, ജ​​ന​​കീ​​യ സ​​മി​​തി എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ തോ​​ടു​​ക​​ൾ വൃ​​ത്തി​​യാ​​ക്കി. കൊ​​ടൂ​​രാ​​റി​​ന്‍റെ ഉ​​പ​​തോ​​ടാ​​യ കാ​​ട​​ൻ​​ചി​​റ - കൊ​​ട്ടി​മൂ​​ല​​ത്തോ​​ട് മോ​​ട്ടോ​​ർ ഉ​​പ​​യോ​​ഗി​​ച്ച് വെ​​ള്ളം വ​​റ്റി​​ച്ചു കൃ​​ഷി​​യോ​​ഗ്യ​​മാ​​ക്കി.

​കൃ​​ഷി​​ക്ക് ആ​​വ​​ശ്യ​​മാ​​യ വൈ​​ദ്യു​​തി​​യും വി​​ത​​യ്ക്കാ​​നു​​ള്ള വി​​ത്തും പ​​ഞ്ചാ​​യ​​ത്ത് ക​​ർ​​ഷ​​ക​​ർ​​ക്കു സൗ​​ജ​​ന്യ​​മാ​​യാ​​ണ് ന​​ൽ​​കു​​ന്ന​​ത്. ഉ​​മ വി​​ത്തി​​ന​​മാ​​ണ് വി​​ത​​യ്ക്കു​​ന്ന​​ത്. സ​​മ​​ഗ്ര നെ​​ൽ​​കൃ​​ഷി വി​​ക​​സ​​ന പ​​ദ്ധ​​തി​​യി​​ൽ ത​​രി​​ശു​കൃ​​ഷി ചെ​​യ്യു​​ന്ന ക​​ർ​​ഷ​​ക​​നു ഹെ​​ക്ട​​റി​​ന് 5500 രൂ​​പ വീ​​തം സ​​ബ്സി​​ഡി​​യി​​ന​​ത്തി​​ൽ ന​​ൽ​​കും.

ഭ​​ര​​ണ​സ​​മി​​തി നി​​ല​​വി​​ൽ​വ​​ന്ന് ര​​ണ്ടാം​വ​​ർ​​ഷം മു​​ത​​ൽ ഉ​​ഴ​​വു കൂ​​ലി​​യും പ​​ഞ്ചാ​​യ​​ത്ത് സൗ​​ജ​​ന്യ​​മാ​​യാ​​ണ് ന​​ൽ​​കു​​ന്ന​​ത്. നെ​​ൽ​​കൃ​​ഷി പ്രോ​​ത്സാ​​ഹ​​ന​​ത്തി​​നാ​​യി ഈ ​​വ​​ർ​​ഷം പ​​ഞ്ചാ​​യ​​ത്ത് ഫ​​ണ്ടി​​ൽ 21.70 ല​​ക്ഷം രൂ​​പ​​യും ബ്ലോ​​ക്കു പ​​ഞ്ചാ​​യ​​ത്ത് ഫ​​ണ്ടി​​ൽ 10 ല​​ക്ഷം രൂ​​പ​​യും വ​​ക​​യി​​രു​​ത്തി​​യി​​ട്ടു​​ണ്ട്.​ കൃ​​ഷി​​യു​​ടെ ര​​ണ്ടാം​ഘ​​ട്ട​​ത്തി​​ൽ തൊ​​ഴി​​ലു​​റ​​പ്പ് അം​​ഗ​​ങ്ങ​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ പു​​റം​​ബ​​ണ്ട് നി​​ർ​​മാ​​ണം, ക​​യ​​ർ ഭൂ​​വ​​സ്ത്രം വി​​രി​​ക്ക​​ൽ എ​​ന്നി​​വ ന​​ട​​ത്തും.