സ്വ​​കാ​​ര്യ​​ബ​​സും ഓ​​ട്ടോ​​യും കൂ​ട്ടി​യി​ടി​ച്ച് അ​​ഞ്ച് പേ​​ർ​​ക്കു പ​​രി​​ക്ക്
Wednesday, December 11, 2019 11:12 PM IST
അ​​തി​​ര​​ന്പു​​ഴ: സ്വ​​കാ​​ര്യ​​ബ​​സും ഓ​​ട്ടോ​​യും മൂ​​ന്നു ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളും കൂ​​ട്ടി​​യി​​ടി​​ച്ച് അ​​ഞ്ച് പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഓ​​ട്ടോ ഡ്രൈ​​വ​​റാ​​യ എ​​സ്എ​​ച്ച് മൗ​​ണ്ട് കൊ​​ട്ട​​ര​​പ്പ​​റ​​ന്പി​​ൽ ജോ​​സ് (48), ബ​​സ് യാ​​ത്ര​​ക്കാ​​രാ​​യ ക​​റു​​ക​​ച്ചാ​​ൽ ചെ​​ന്പ​​ൻ​​പ​​താ​​ലി​​ൽ ജ​​യ​​ന്തി (32), പ​​ക​​ലോ​​മ​​റ്റം ചാ​​മ്മ​​ക്ക​​കോ​​ര​​ത്ത് ത​​ങ്ക​​മ്മ (62), ക​​ടു​​ത്തു​​രു​​ത്തി വ​​ള്ളി​​യാ​​ന്പ​​റ​​ന്പി​​ൽ അ​​ശ്വ​​ൻ (20) എ​​ന്നി​​വ​​ർ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്.
അ​​തി​​ര​​ന്പു​​ഴ കു​​ന്നേ​​ൽ ജം​​ഗ്ഷ​​നു​ സ​​മീ​​പം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.30നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഏ​​റ്റു​​മാ​​നൂ​​രി​​ൽ​​നി​​ന്നും മു​​ക​​ളി​​ൽ പ്ലൈ​​വു​​ഡ് വ​​ച്ചു കെ​​ട്ടി​വ​​ന്ന ഓ​​ട്ടോ​​യി​​ലാ​​ണു കോ​​ട്ട​​യം ഭാ​​ഗ​​ത്തു​​നി​​ന്നും വ​​ന്ന സ്വ​​കാ​​ര്യ ബ​​സ് ഇ​​ടി​​ച്ച​​ത്. ജം​​ഗ്ഷ​​നി​​ൽ പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന സ്കൂ​​ട്ട​​റി​​ൽ ഇ​​ടി​​ക്കാ​​തി​​രി​​ക്കാ​​ൻ വെ​​ട്ടി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ ബ​​സ് ഓ​​ട്ടോ​​യി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ അ​​ഘാ​​ത​​ത്തി​​ൻ നി​​യ​​ന്ത്ര​​ണം​​വി​​ട്ട ഓ​​ട്ടോ​​റി​​ക്ഷ സ​​മീ​​പ​​ത്തു പാ​​ർ​​ക്ക് ചെ​​യ്ത മ​​റ്റ് ര​​ണ്ട് ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ഇ​​ട​​യി​​ലേ​​ക്കു പാ​​ഞ്ഞു ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു. ബ​​സ് സ്കൂ​​ട്ട​​റി​​ൽ ഇ​​ടി​​ക്കു​​ക​​യും സ്കൂ​​ട്ട​​ർ 20 മീ​​റ്റ​​റോ​​ളം വ​​ലി​​ച്ച് നീ​​ക്കി​​യാ​​ണു നി​​ന്ന​​ത്. പ്ര​​ദേ​​ശ​​ത്ത് റോ​​ഡി​​ന് ആ​​വ​​ശ്യ​​മാ​​യ വീ​​തി ഇ​​ല്ലാ​​ത്ത​​തി​​നാ​​ലാ​​ണ് അ​​പ​​ക​​ടം ഉ​​ണ്ടാ​​യ​​തെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു. അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ​​വ​​രെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.