ക​ണ​ക്കി​ലെ ക​ളി പാ​ട്ടി​ലൂ​ടെ പ​ഠി​പ്പി​ച്ച് മ​ന്ത്രി
Friday, January 17, 2020 10:22 PM IST
കു​​മ​​ര​​കം: ജീ​​വി​​ത വി​​ജ​​യം ക​​ണ​​ക്കി​​ലും ക​​ണ​​ക്കു കൂ​​ട്ട​​ലു​​ക​​ളി​​ലും അ​​ധി​​ഷ്ഠി​​ത​​മാ​​ണെ​​ന്ന് മ​​ന്ത്രി സി. ​​ര​​വി​​ന്ദ്ര​​നാ​​ഥ്. കു​​മ​​ര​​കം ഗ​​വ​​ണ്‍​മെ​​ന്‍റ് വി​​എ​​ച്ച്എ​​സ്എ​​സി​​ൽ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന ഗ​​ണി​​തോ​​ത്സ​​വം സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​ന​​വും സ്കൂ​​ൾ കെ​​ട്ടി​​ട സ​​മ​​ച്ച​​യ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

മേ​​ള​​വും താ​​ള​​വും ഗാ​​ന​​ങ്ങ​​ളും എ​​ല്ലാം ഗ​​ണി​​ത​​ശാ​​സ്ത്ര​​ത്തി​​ൽ അ​​ധി​​ഷ്ഠി​​ത​​മ​​ണെ​​ന്ന് മോ​​ഹ വീ​​ണ​​ത​​ൻ ത​​ന്ത്രി​​യി​​ലൊ​​രു എ​​ന്നു തു​​ട​​ങ്ങു​​ന്ന ഗാ​​നം ആ​​ല​​പി​​ച്ചു മ​​ന്ത്രി കു​​ട്ടി​​ക​​ളെ പ​​ഠി​​പ്പി​​ച്ചു. പ​​ഴ​​യ വി​​ദ്യാ​​ഭ്യാ​​സ പാ​​ഠ്യ​​പ​​ദ്ധ​​തി​​യി​​ൽ നി​​ന്നും മാ​​റ്റ​​മു​​ൾ​​ക്കൊ​​ണ്ട് ന​​ട​​ത്തു​​ന്ന പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്‍റെ ല​​ക്ഷ്യം ജീ​​വി​​ത വി​​ജ​​യ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കെ.​​സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​മ​​ഗ്ര ശി​​ക്ഷാ കേ​​ര​​ളം ഡ​​യ​​റ​​ക്ട​​ർ ഡോ. ​​എ.​​പി. കു​​ട്ടി​​കൃ​​ഷ്ണ​​ൻ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ, ജി​​ല്ലാ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ കെ.​​ജെ. പ്ര​​സാ​​ദ്, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ഫി​​ലി​​പ്പ് സ്ക​​റി​​യാ, ജി​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ ഉ​​പ​​ഡ​​യ​​റ​​ക്ട​​ർ അ​​ജി​​ത​​കു​​മാ​​രി, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത​​ഗം ജ​​യേ​​ഷ് മോ​​ഹ​​ൻ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ.​​പി. സ​​ലി​​മോ​​ൻ, പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രാ​​യ എ​​സ്. ഉ​​ഷ, ലി​​യ തോ​​മ​​സ്, അ​​നി​​ത ഗോ​​പി​​നാ​​ഥ്, മാ​​ണി ജോ​​സ​​ഫ്, ജോ​​ണി ജേ​​ക്ക​​ബ്, ഉ​​ഷാ ഗോ​​വി​​ന്ദ്, മോ​​ഹ​​ന​​ദാ​​സ്, പി.​​സി. ബി​​ന്ദു തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.