ഖേ​ലോ ഇ​ന്ത്യ മീ​റ്റി​ല്‍ മി​ക​വ് തെ​ളി​യി​ച്ച് ആ​ന്‍ റോ​സ് ടോ​മി​യും അ​ലീ​ന വ​ര്‍​ഗീ​സും
Sunday, January 19, 2020 9:38 PM IST
പാ​ലാ: ആ​സാ​മി​ലെ ഗു​വ​ഹാ​ത്തി​യി​ല്‍ ന​ട​ന്ന ഖേ​ലോ ഇ​ന്ത്യ യൂ​ത്ത് ദേ​ശീ​യ മീ​റ്റി​ല്‍ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി ഭ​ര​ണ​ങ്ങാ​നം എ​സ്എ​ച്ച്ജി​എ​ച്ച്എ​സ് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അ​ക്കാ​ഡ​മി​യി​ലെ ആ​ൻ റോ​സ് ടോ​മി​യും അ​ലീ​ന വ​ർ​ഗീ​സും.
21 വ​യ​സി​ന് താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 4 x100 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ റി​ക്കാ​ര്‍​ഡോ​ടെ സ്വ​ര്‍​ണം നേ​ടി​യ കേ​ര​ള ടീ​മി​ലെ അം​ഗ​മാ​ണ് ആ​ന്‍ റോ​സ് ടോ​മി. 17 വ​യ​സി​ൽ താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ 4 x100 റി​ലേ​യി​ല്‍ വെ​ങ്ക​ലം നേ​ടി​യ കേ​ര​ള ടീം ​അം​ഗ​മാ​ണ് അ​ലീ​ന വ​ർ​ഗീ​സ്.
ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്എ​സി​ല്‍ പ്ല​സ്ടു കൊമേ​ഴ്‌​സ് പ​ഠി​ക്കു​ന്ന ആ​ൻ റോ​സ് ടോ​മി ഇ​ര​ട്ട​യാ​ര്‍ കു​മ്പി​ളു​വേ​ലി ടോ​മി​യു​ടെ​യും ബീ​ന​യു​ടെ​യും മ​ക​ളാ​ണ്. ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്എ​സി​ല്‍ പ്ല​സ് വ​ൺ കൊ​മേ​ഴ്‌​സി​ന് പ​ഠി​ക്കു​ന്ന അലീ​ന കോ​ഴി​ക്കോ​ട് ഈ​ന്ത​ലാം​കു​ഴി​യി​ല്‍ വ​ര്‍​ഗീ​സി​നെ​യും റീ​ന​യു​ടെ​യും മ​ക​ളാ​ണ്. കേ​ര​ള സ്റ്റേ​റ്റ് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അ​ത്‌​ല​റ്റി​ക് കോ​ച്ച് ജൂ​ലി​യ​സ് ജെ. ​മ​ന​യാ​നി​യാ​ണ് ഇ​രു​വ​രെ​യും പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്.