മൈ​ക്രോ ഫി​നാ​ൻ​സ് വാ​യ്പാ​മേ​ള നാ​ളെ
Tuesday, January 28, 2020 11:31 PM IST
ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ച​​ങ്ങ​​നാ​​ശേ​​രി യൂ​​ണി​​യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ശ്രീ​​നാ​​രാ​​യ​​ണ മൈ​​ക്രാ​​ഫി​​നാ​​ൻ​​സ് ഇ​​ൻ​​സ്റ്റിറ്റ്യൂഷ​​ന്‍റെ 16-ാമ​​ത് വാ​​യ്പ​​ാ വി​​ത​​ര​​ണ​​മേ​​ള നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന് മ​​തു​​മൂ​​ല യൂ​​ണി​​യ​​ൻ മ​​ന്ദി​​രം ഹാ​​ളി​​ൽ ന​​ട​​ക്കും. യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഗി​​രീ​​ഷ് കോ​​നാ​​ട്ട് വാ​​യ്പാ​​മേ​​ള ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. യൂ​​ണി​​യ​​ൻ സെ​​ക്ര​​ട്ട​​റി സു​​രേ​​ഷ് പ​​ര​​മേ​​ശ്വ​​ര​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
ച​​ങ്ങ​​നാ​​ശേ​​രി ധ​​ന​​ല​​ക്ഷ​​മി ബാ​​ങ്ക് മാ​​നേ​​ജ​​ർ വി​​നു​കു​​മാ​​ർ മു​​ഖ്യ​​പ്ര​​സം​​ഗം ന​​ട​​ത്തും. മൈ​​ക്രോ​​ഫി​​നാ​​ൻ​​സ് കോ​ - ​ഓ​​ർ​​ഡി​​നേ​​റ്റ​​ർ പി.​​എ​​സ്. കൃ​​ഷ്ണ​​ൻ​​കു​​ട്ടി, യൂ​​ണി​​യ​​ൻ കൗ​​ണ്‍​സി​​ല​​ർ​​മാ​​രാ​​യ എ​​സ്. സാ​​ലി​​ച്ച​​ൻ, പി.​​എ​​ൻ. പ്ര​​താ​​പ​​ൻ, സി.​​ജി ര​​മേ​​ശ​​ൻ, പി.​​ബി. രാ​​ജീ​​വ്, പി.​​അ​​ജ​​യ​​കു​​മാ​​ർ, സു​​ഭാ​​ഷ്, യൂ​​ത്ത്മൂ​​വ്മെ​​ന്‍റ്, വ​​നി​​താ​​സം​​ഘം, വൈ​​ദി​​ക സ​​മി​​തി, സൈ​​ബ​​ർ​​സേ​​ന യൂ​​ണി​​യ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ൾ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും.