പൊ​തു​വി​ടം എ​ന്‍റേ​തും; കൊ​ഴു​വ​നാ​ലി​ൽ രാ​ത്രി​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു
Monday, February 17, 2020 7:34 AM IST
കൊ​ഴു​വ​നാ​ൽ: കൊ​ഴു​വ​നാ​ലി​ൽ രാ​ത്രി​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു. വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ സ​ധൈ​ര്യം മു​ന്നോ​ട്ട് എ​ന്ന പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി "​പൊ​തു​ഇ​ടം എ​ന്‍റേ​തും’ എ​ന്ന പേ​രി​ലാ​ണ് നൈ​റ്റ് വാ​ക്ക് സം​ഘ​ടി​പ്പി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 11 മു​ത​ൽ ഒ​ന്നു വ​രെ​യാ​യി​രു​ന്നു ന​ട​ത്തം. ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ കെ.​കെ. ശ്രീ​ക​ല നൈ​റ്റ് വാ​ക്കി​നു നേ​തൃ​ത്വം ന​ൽ​കി. കൊ​ഴു​വ​നാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ർ​ജ് ദീ​പം തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ന്പ​ർ​മാ​രാ​യ ലി​ല്ലി തോ​മ​സ്, ജെ​സി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി ന​ൽ​കി. പോ​ലീ​സ്, വൈ​ദ്യു​തി വ​കു​പ്പു​ക​ൾ നൈ​റ്റ് വാ​ക്കു​മാ​യി സ​ഹ​ക​രി​ച്ചു.