ര​ക്ത​സാ​ക്ഷി​ത്വ വാ​ർ​ഷി​കം
Tuesday, February 18, 2020 11:33 PM IST
ച​​ങ്ങ​​നാ​​ശേ​​രി: കൃ​​പേ​​ഷ്, ശ​​ര​​ത്ത്‌​ലാ​ൽ ര​​ക്ത​​സാ​​ക്ഷി​​ത്വം ഒ​​ന്നാം വാ​​ർ​​ഷി​​കാ​​ച​​ര​​ണം കെ​എ​സ്‌​യു ജി​​ല്ലാ ക​​മ്മ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി. ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഡെ​​ന്നീ​​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ബി​​ബി​​ൻ വ​​ർ​​ഗീ​​സ് ക​​ടം​​ന്തോ​​ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡോ​​ണ്‍ മാ​​ത്യു ക​​രി​​ങ്ങ​​ട, എം.​​എ. സ​​ജാ​​ദ്, ജ​​യ്സ​​ണ്‍ ഐ​​സ​​ക്ക്, കെ.​​ആ​​ർ. അ​​ർ​​ജു​​ൻ, റ​​മീ​​ഷ ബ​​ഷീ​​ർ, ജോ​​സ​​ഫ് ബി​​ജു, മാ​​ത്യൂ​​സ് വ​​ർ​​ഗീ​​സ്, ഗൗ​​രി പ്രി​​യ, നോ​​യ​​ൽ ബെ​​ന്നി, തോ​​മ​​സ് മാ​​ത്യു, ലി​​നു ലി​​ജു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ജ​​ന​​കീ​​യ കൂ​​ട്ടാ​​യ്മ

​​ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി മെ​​ഗാ​​ഫെ​​സ്റ്റ് സം​​ഘാ​​ട​​ക സ​​മി​​തി​​യു​​ടെ (ടീം ​​ച​​ങ്ങ​​നാ​​ശേ​​രി) നേ​തൃ​ത്വ​​ത്തി​​ൽ ക്ലീ​​ൻ ച​​ങ്ങ​​നാ​​ശേ​​രി മി​​ഷ​​നെ​​പ്പ​​റ്റി ആ​​ലോ​​ചി​​ക്കു​​ന്ന​​തി​​ന് കു​​രി​​ശും​​മൂ​​ട് മീ​​ഡി​​യാ വി​​ല്ലേ​​ജി​​ൽ 23ന് ​​വൈ​​കു​​ന്നേ​​രം 4.30 - ന് ​​ജ​​ന​​കീ​​യ കൂ​​ട്ടാ​​യ്മ സം​​ഘ​​ടി​​പ്പി​​ക്കും. മീ​​ഡി​​യാ വി​​ല്ലേ​​ജ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്‌​ട​​ർ ഫാ.​ ​ആ​​ന്‍റ​​ണി എ​​ത്ത​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മു​​ൻ​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ ലാ​​ലി​​ച്ച​​ൻ കു​​ന്നി​​പ്പ​​റ​​ന്പി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഫാ.​ ​സെ​​ബാ​​സ്റ്റ്യ​​ൻ പു​​ന്ന​​ശേ​​രി, സി.​​ജെ.​ ജോ​​സ​​ഫ്, റോ​​ഷി​​ൻ ഒ​​ലീ​​ന, മു​​ൻ​​സി​​പ്പ​​ൽ കൗ​​ണ്‍​സി​​ല​​ർ​​മാ​​രാ​​യ സ​​ജി തോ​​മ​​സ്, ഷൈ​​നി ഷാ​​ജി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.