നാ​ല്പ​താം വെ​ള്ളി ഭ​ക്തി​സാ​ന്ദ്രം; വ്യ​ത്യ​സ്ത കു​രി​ശി​ന്‍റെ വ​ഴി​യു​മാ​യി എ​സ്എം​വൈ​എം
Saturday, April 4, 2020 10:29 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കൊ​റോ​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ട​യി​ലും നാ​ല്പ​താം വെ​ള്ളി ഭ​ക്തി​പൂ​ർ​വം ആ​ച​രി​ച്ച് എ​സ്എം​വൈ​എം. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ന്നും ലം​ഘി​ക്കാ​തെ​യാ​യി​രു​ന്നു കു​രി​ശി​ന്‍റെ വ​ഴി​യാ​ച​ര​ണം ന​ട​ത്തി​യ​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി ഫൊ​റോ​ന​യി​ലെ ക​ലാ​കാരന്മാർ കു​രി​ശി​ന്‍റെ വ​ഴി​യി​ലെ 14 സ്ഥ​ല​ങ്ങ​ളും വ​ര​ക​ളി​ലൂ​ടെ സൃ​ഷ്ടി​ച്ച ശേ​ഷം വ​സ​തി​ക​ളി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഫൊ​റോ​ന​യി​ലെ 13 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള യു​വ​ജ​ന​ങ്ങ​ളും കു​രി​ശി​ന്‍റെ വ​ഴി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ദി​വ​സ​ങ്ങ​ൾ നീ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് വ​ര​ക​ളി​ലൂ​ടെ ക​ലാ​കാ​രന്മാ​ർ കു​രി​ശി​ന്‍റെ വ​ഴി സൃ​ഷ്ടി​ച്ചെ​ടു​ത്ത​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്പോ​ഴും ഭ​ക്തി​പൂ​ർ​വം നാ​ല്പ​താം വെ​ള്ളി ആ​ച​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ നി​ർ​വൃ​തി​യി​ലാ​ണ് യു​വ​ജ​ന​ങ്ങ​ൾ.