ഗൃ​ഹ​നാ​ഥ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി
Friday, June 5, 2020 10:37 PM IST
ഗാ​ന്ധി​ന​ഗ​ർ: ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​പ​രി​ക്കേ​റ്റു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കോ​ട്ട​യം വേ​ളൂ​ർ ഷാ​നി മ​ൻ​സി​ൽ മു​ഹ​മ്മ​ദ് സാ​ലി (65)യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി.
ഇ​ന്ന​ലെ രാ​വി​ലെ വെ​ന്‍റി​ലേ​റ്റ​റി​ൽ​നി​ന്നും മാ​റ്റി. സം​സാ​രി​ക്കു​വാ​ൻ ക​ഴി​യു​ന്ന ആ​രോ​ഗ്യ​സ്ഥി​തി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ന്യൂ​റോ സ​ർ​ജ​റി മേ​ധാ​വി ഡോ. ​പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
ത​ല​യ്ക്കു​ള്ളി​ലെ ര​ക്ത​സ്രാ​വ​ത്തി​നു കു​റ​വ് വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും, ര​ണ്ടാ​മ​ത്തെ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​വാ​ൻ ക​ഴി​യു​ന്ന ആ​രോ​ഗ്യ​സ്ഥി​തി കൈ​വ​രി​ച്ചി​ട്ടി​ല്ലെ​ന്നും, അ​ബോ​ധാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.