കുഴികൾ അടച്ചു, നാ​ഗ​ന്പ​ട​ത്ത് ഇ​നി സു​ഗ​മ​മാ​യ യാ​ത്ര
Tuesday, July 7, 2020 11:52 PM IST
കോ​​ട്ട​​യം: നാ​​ഗ​​ന്പ​​ടം പാ​​ല​​ത്തി​​ന്‍റെ ഇ​​രു​​വ​​ശ​​ത്തു​​മു​​ള്ള റോ​​ഡി​​ൽ രൂ​​പ​​പ്പെ​​ട്ട വ​​ലി​​യ കു​​ഴി​​ക​​ൾ മൂ​​ടി ടാ​​റിം​​ഗ് ന​​ട​​ത്തി. ഇ​​തോ​​ടെ കോ​​ട്ട​​യം -​ ഏ​​റ്റു​​മാ​​നൂ​​ർ പാ​​ത​​യി​​ൽ നാ​​ഗ​​ന്പ​​ട​​ത്ത് അ​​നു​​ഭ​​വ​​പ്പെ​​ട്ട ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് ഒ​​ഴി​​വാ​​യി.

ഇ​​ന്ന​​ലെ രാ​​വി​​ലെ 10ന് ​​ആ​​രം​​ഭി​​ച്ച ടാ​​റിം​​ഗ് ജോ​​ലി​​ക​​ൾ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് പൂ​​ർ​​ത്തി​​യാ​​യി. മീ​​ന​​ച്ചി​​ലാ​​റി​​നു കു​​റു​​കെ​​യു​​ള്ള പാ​​ല​​ത്തി​​ന്‍റെ ഇ​​രു​​വ​​ശ​​ത്തു​​മു​​ള്ള അ​​പ്രോ​​ച്ച് റോ​​ഡി​​ന്‍റെ ഭാ​​ഗ​​മാ​​ണ് ത​​ക​​ർ​​ന്ന​​ത്. ഇ​​വി​​ടെ​​യു​​ള്ള കു​​ഴി​​ക​​ളി​​ൽ ചാ​​ടി​​യി​​റ​​ങ്ങാ​​ൻ വാ​​ഹ​​നം വേ​​ഗം കു​​റ​​യ്ക്കു​​ന്പോ​​ഴു​​ണ്ടാ​​കു​​ന്ന കു​​രു​​ക്ക് സ്തംഭനത്തിനു ഇടയാക്കിയിരുന്നു. ഇ​​ത് ദീ​​പി​​ക ക​​ഴി​​ഞ്ഞ​ദി​​വ​​സം കു​​ഴി​​യു​​ടെ ചി​​ത്രം സ​​ഹി​​തം റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​രു​ന്നു.

ചെ​​റി​​യകു​​ഴി മ​​ഴ​​ശ​​ക്ത​​മാ​​യ​​തോ​​ടെ പെ​​ട്ട​​ന്ന്‌ വ​ലി​​യ ഗ​​ർ​​ത്ത​​മാ​​യി മാ​​റി. ഇ​​വി​​ടെ ട്രാ​​ഫി​​ക് പോ​​ലീ​​സ് അ​​പാ​​യ സൂ​​ച​​ന​​യാ​​യി ട്രാ​​ഫി​​ക് കോ​​ണ്‍ സ്ഥാ​​പി​​ച്ചി​​രു​ന്നു. പാ​​ല​​ത്തി​​നോ​​ടു ചേ​​ർ​​ന്നു​​ള്ള റോ​​ഡി​​ന്‍റെ ടാ​​റിം​​ഗ് ഇ​​ള​​കി കു​​ഴി​​ക​​ൾ രൂ​​പ​​പ്പെ​​ട്ട​​ത് ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന യാ​​ത്ര​​ക്കാ​രെ​യാ​ണ് ഏ​​റെ ബു​​ദ്ധി​​മു​​ട്ടി​​ച്ച​ത്. കു​​ഴി​​ക​​ളി​​ൽ ചാ​​ടി​​ക്കാ​​തെ വാ​​ഹ​​ന​​ങ്ങ​​ൾ വെ​​ട്ടി​​ച്ച് നി​​ര​​വ​​ധി അ​​പ​​ക​​ടങ്ങളും ഉ​​ണ്ടാ​​യി.

ഒ​​രു മാ​​സം മു​​ന്പ് കു​​ഴി​​യി​​ൽ മെ​​റ്റ​​ൽ ഇ​​ട്ടു നി​​ക​​ത്തി​​യി​​രു​​ന്നെ​​ങ്കി​​ലും മ​​ഴ ശ​​ക്ത​​മാ​​കു​​ക​​യും ലോ​ക്ക് ഡൗ​​ണ്‍ മാ​​റി ബ​​സു​​ക​​ളും ച​​ര​​ക്കു​​വാ​​ഹ​​ന​​ങ്ങ​​ളും ക​​ണ്ടൈ​യ്ന​​റു​​ക​​ളും കൂ​​ടു​​ത​​ലാ​​യി എ​​ത്തു​​ക​​യും ചെ​​യ്ത​​തോ​​ടെ​​യാ​​ണ് കു​​ഴി വ​​ലു​​താ​​യി തീർ ന്നത ്. മ​​ഴ ശ​​ക്ത​​മാ​​കു​​ന്ന​​തോ​​ടെ റോ​​ഡ് പൂ​​ർ​​ണ​​മാ​​യും ത​​ക​​രു​​മെ​​ന്നും ഉ​​ട​​ൻ ടാ​​റിം​​ഗ് ന​​ട​​ത്ത​​ണ​​മെ​​ന്നും നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. അ​​ധി​​കൃ​​ത​​രു​​ടെ അ​​ന​​ങ്ങാ​​പ്പാ​​റ ന​​യ​​ത്തി​​നെ​​തി​​രെ ശ​​ക്ത​​മാ​​യ പ്ര​​തി​​ഷ​​ധം ഉ​​യ​​രു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഇ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ദീ​​പി​​ക വാ​​ർ​​ത്ത പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച് അ​​ധി​​കാ​​രി​​ക​​ളു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ പാ​​ല​​ത്തി​​ൽ ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി യു​​ദ്ധ​​കാ​​ലാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ടാ​​റിം​​ഗ് ജോ​​ലി​​ക​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​ത്.