സ​മാ​ശ്വാ​സ​നി​ധി: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, August 6, 2020 9:48 PM IST
പാ​ലാ: കേ​ര​ള സ​ഹ​ക​ര​ണ അം​ഗ സ​മാ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്നു സം​സ്ഥാ​ന​ത​ല ക​മ്മി​റ്റി അ​നു​വ​ദി​ക്കു​ന്ന ധ​ന​സ​ഹാ​യ​ത്തി​നു സ​ഹ​ക​ണ​ബാ​ങ്ക് അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും കി​ഴ​ത​ടി​യൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഹെ​ഡ്ഓ​ഫീ​സി​ൽ​നി​ന്നും ല​ഭി​ക്കു​മെ​ന്നു ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് സി. ​കാ​പ്പ​ൻ അ​റി​യി​ച്ചു.
നീ​ലൂ​ർ: സ​ഹ​ക​ര​ണ അം​ഗ സ​മാ​ശ്വാ​സ​നി​ധി പ്ര​കാ​രം അ​ർ​ഹ​ത​യു​ള്ള നീ​ലൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് അം​ഗ​ങ്ങ​ൾ 11 നു ​മു​ന്പ് ബാ​ങ്കി​ൽ അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ​ഫ് കൊ​ച്ചു​കു​ടി അ​റി​യി​ച്ചു.
മേ​ലു​കാ​വു​മ​റ്റം: സ​ഹ​ക​ര​ണ അം​ഗ സ​മാ​ശ്വാ​സ​നി​ധി പ്ര​കാ​രം അ​ർ​ഹ​ത​യു​ള്ള മേ​ലു​കാ​വ് സ​ഹ​ക​ര​ണ​ബാ​ങ്ക് അം​ഗ​ങ്ങ​ൾ ബാ​ങ്കി​ൽ അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ​ൻ ചാ​ർ​ജ് സി​ബി ജോ​സ​ഫ് മൂ​ക്ക​ൻ​തോ​ട്ടം അ​റി​യി​ച്ചു.
വാ​ർ​ഷി​ക വ​രു​മാ​ന​പ​രി​ധി മൂ​ന്നു ല​ക്ഷം, അ​ർ​ബു​ദ ബാ​ധി​ത​ർ, ഡ​യാ​ലി​സി​സി​നു വി​ധേ​യ​രാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ, പ​രാ​ലി​സി​സ് ബാ​ധി​ച്ച് കി​ട​പ്പി​ലാ​യ​വ​ർ, ഗു​രു​ത​ര​മാ​യ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​രാ​യ​വ​ർ, ഗു​രു​ത​ര​മാ​യ ക​ര​ൾ രോ​ഗ​ബാ​ധി​ത​ർ, വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു കി​ട​പ്പി​ലാ​യ​വ​ർ, മ​റ്റ് അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ടു കി​ട​പ്പി​ലാ​യ​വ​ർ, മ​ര​ണ​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ ആ​ശ്രി​ത​ർ, മാ​താ​പി​താ​ക്ക​ൾ എ​ടു​ത്ത വാ​യ്പ​യ്ക്ക് ബാ​ധ്യ​ത​പ്പെ​ട്ട കു​ട്ടി​ക​ൾ, പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ വീ​ടും അ​നു​ബ​ന്ധ സ്വ​ത്തു​ക്ക​ളും ന​ഷ്ട​പ്പെ​ട്ട​വ​ർ എ​ന്നി​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​നു​വ​ദി​ക്കു​ന്ന പ​ര​മാ​വ​ധി ധ​ന​സ​ഹാ​യം 50,000 രൂ​പ​യാ​ണ്.