നി​​ർ​​ധ​​ന​​ർ​​ക്ക് മികച്ച ചി​​കി​​ത്സയ്ക്ക് ആ​​ർ​​ദ്രം വഴിയൊരുക്കി: മ​​ന്ത്രി ശെെ​ല​​ജ
Friday, September 18, 2020 1:07 AM IST
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: സം​​സ്ഥാ​​ന​​ത്തെ പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ൾ മു​​ത​​ൽ മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജു​​ക​​ളി​​ൽ​​വ​​രെ ഭൗ​​തി​​ക സാ​​ഹ​​ച​​ര്യം മെ​​ച്ചെ​​പ്പ​​ടു​​ത്തി നി​​ർ​​ധ​​ന​​ർ​​ക്ക് മി​​ക​​ച്ച ചി​​കി​​ത്സ ഉ​​റ​​പ്പാ​​ക്കാ​​ൻ ആ​​ർ​​ദ്രം മി​​ഷ​​നി​​ലൂ​​ടെ ക​​ഴി​​ഞ്ഞ​​താ​​യി ആ​​രോ​​ഗ്യ വ​​കു​​പ്പ് മ​​ന്ത്രി കെ.​​കെ. ശെെ​ല​​ജ.

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് സാ​​മൂ​​ഹ്യ ആ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ൽ പു​​തി​​യ​​താ​​യി നി​​ർ​​മി​​ച്ച മ​​ന്ദി​​രം വീ​​ഡി​​യോ കോ​​ണ്‍​ഫറ​​ൻ​​സി​​ലൂ​​ടെ നാ​​ടി​​നു സ​​മ​​ർ​​പ്പി​​ച്ച് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​വ​​ർ. കി​​ഫ്ബി​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യി​​ൽ മാ​​ത്രം 3,000 കോ​​ടി രൂ​​പ​​യു​​ടെ വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ് ന​​ട​​ന്നു വ​​രു​​ന്ന​​ത്.

വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലും കി​​ഫ്ബി​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ വ​​ലി​​യ പു​​രോ​​ഗ​​തി​​യാ​​ണ് ഉ​​ണ്ടാ​​യ​​തെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​നു കീ​​ഴി​​ലു​​ള്ള ത​​ല​​യോ​​ല​​പ്പറ​​ന്പ് സാ​​മു​​ഹ്യ ആ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ലെ പു​​തി​​യ മ​​ന്ദി​​രം പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ക്കു​​ന്ന​​തോ​​ടെ പ​​രി​​മി​​തി​​ക​​ൾ​​ക്കി​​ട​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന ആ​​ശു​​പ​​ത്രി കൂ​​ടു​​ത​​ൽ ജ​​നോ​​പ​​കാ​​ര​​പ്ര​​ദ​​മാ​​കും.

ന​​ബാ​​ഡി​​ൽ​നി​​ന്ന് അ​​നു​​വ​​ദി​​ച്ച ഒ​​രു കോ​​ടി രൂ​​പ​​യും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ൽ നി​​ന്നു ല​​ഭി​​ച്ച 18 ല​​ക്ഷം രൂ​​പ​​യും വി​​നി​​യോ​​ഗി​​ച്ചാ​​ണ് പു​​തി​​യ മ​​ന്ദി​​രം നി​​ർ​​മി​​ച്ച​​ത്. 1951 ൽ ​​ഡി​​സ്പെ​​ൻ​​സ​​റി​​യാ​​യി ആ​​രം​​ഭി​​ച്ച ആ​​ശു​​പ​​ത്രി 1963ൽ ​​പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ കേ​​ന്ദ്ര​​മാ​​യി ഉ​​യ​​ർ​​ത്തി. 2007 ൽ ​​സാ​​മൂഹ്യാ​​രോ​​ഗ്യ കേ​​ന്ദ്ര​​മാ​​യി. ഇ​​പ്പോ​​ൾ മൂ​​ന്നു ഡോ​​ക്ട​​ർ​​മാ​​ർ ഉ​​ൾ​​പ്പെടെ 32 സ്റ്റാ​​ഫാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ൽ ഉ​​ള്ള​​ത്.
നാ​​ലു ഒ​​പി കൗ​​ണ്ട​​റു​​ള്ള പു​​തി​​യ മ​​ന്ദി​​ര​​ത്തി​​ൽ 50 രോ​​ഗി​​ക​​ളെ കി​​ട​​ത്തി ചി​​കി​​ത്സി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യ​​മു​​ണ്ട്.

രോ​​ഗി​​ക​​ൾ​​ക്കു​​ള്ള കാ​​ത്തി​​രി​​പ്പ് മു​​റി, ന​​ഴ്സിം​​ഗ് കൗ​​ണ്ട​​ർ, ഇ​​ഞ്ച​​ക്‌​ഷ​​ൻ റും, ​​ഫാ​​ർ​​മ​​സി, നി​​രീ​​ക്ഷ​​ണ മു​​റി, ഡ്ര​​സിം​​ഗ് റൂം, ​​ലാ​​ബ്, നേ​​ത്ര പ​​രി​​ശോ​​ധ​​ന കേ​​ന്ദ്രം, ഗ​​ർ​​ഭി​​ണി​​ക​​ൾ​​ക്കും കു​​ട്ടി​​ക​​ൾ​​ക്കു​​മു​​ള്ള പ്ര​​തി​​രോ​​ധ ക്ലി​​നി​​ക്, മാ​​ന​​സി​​കാ​​രോ​​ഗ്യ ക്ലി​​നി​​ക് തു​​ട​​ങ്ങി വി​​പു​​ല​​മാ​​യ സൗ​​ക​​ര്യ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. സി.​​കെ. ആ​​ശ എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തി​​ങ്ക​​ൽ മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ​​ത്മ​​ച​​ന്ദ്ര​​ൻ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ക​​ല​​മ​​ങ്ങാ​​ട്ട്, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വി.​​ജി.​​മോ​​ഹ​​ന​​ൻ, ജോ​​സ്പു​​ത്ത​​ൻ​​കാ​​ല, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​എം. സു​​ധ​​ർ​​മൻ, ബ്ലോ​​ക്ക് മെം​ബ​​ർ സി.​​എ​​ൻ. സ​​ന്തോ​​ഷ്, ഡി​​പി​​എം ഡോ.​ ​വ്യാ​​സ​​കു​​മാ​​ര​​ൻ, ഷി​​ജി​ വി​​ൻ​​സ​​ന്‍റ്, കെ.​ ​ശെ​​ൽ​​വ​​രാ​​ജ്, ജോ​​ണ്‍ വി. ​​ജോ​​സ​​ഫ്, വി.​​ടി.​ ജ​​യിം​​സ്, സു​​ഭാ​​ഷ് പു​​ഞ്ച​​ക്കോ​​ട്ടി​​ൽ, ആ​​ന്‍റ​​ണി ക​​ള​​ന്പു​​കാ​​ട​​ൻ, സി​​ബി വ​​ട​​ക്കേ മ​​യ്യോ​​ട്ടി​​ൽ, കെ.​​എ​​ൻ. വാ​​സ​​ൻ, വി.​​ആ​​ർ. രാം​​ദാ​​സ്, മെ​​ഡി​​ക്ക​​ൽ ഓ​​ഫി​സ​​ർ സു​​ധ​​ർ​​മ​​ണി ടി. ​​ത​​ങ്ക​​പ്പ​​ൻ, ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക്തു പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി പി.​​ആ​​ർ. ഷി​​നോ​​ദ് തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.