മേ​ലു​കാ​വ് കോ​ള​ജി​ൽ ദേ​ശീ​യ വെ​ബി​നാ​ർ നാളെ
Tuesday, September 29, 2020 10:02 PM IST
മേ​ലു​കാ​വു​മ​റ്റം: ഹെ​ൻ‌​റി ബേ​ക്ക​ർ കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​വി​കാ​സ് സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ "നീ​ർ​ത്ത​ട പ​രി​പാ​ല​ന​വും മ​ഴ​വെ​ള്ള ശേ​ഖ​ര​ണ​വും' എ​ന്ന വി​ഷ​യ​ത്തി​ൽ ദേ​ശീ​യ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു രണ്ടി​ന് ആ​രം​ഭി​ക്കു​ന്ന വെ​ബി​നാ​ർ സി​എ​സ്ഐ ഈ​സ്റ്റ് കേ​ര​ള മഹാ​യി​ട​വ​ക ബി​ഷ​പ് റ​വ. വി.​എസ്. ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെയ്യും.
കെ​എ​ഫ്ആ​ർ​ഐ സീ​നി​യ​ർ സ​യ​ന്‍റി​സ്റ്റ് ഡോ. ​എ​സ്. ശ​ങ്ക​ർ, തൃ​ശൂ​ർ മ​ഴ​പ്പൊ​ലി​മ ഡ​യ​റ​ക്ട​ർ ഡോ. ​ജോ​സി റാ​ഫേ​ൽ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി.​എ​സ്. ഗി​രീ​ഷ്കു​മാ​ർ, വാ​ട്ട​ർ​ഷെ​ഡ് മാ​നേ​ജ്മെ​ന്‍റ് ക​ൺ​സ​ൾ​ട്ട​ന്‍റ് സി​ബി പു​ര​യി​ടം എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ഗൂ​ഗി​ൾ മീ​റ്റ് ലിങ്ക്: sgp-jtgi-nmn. ഫോ​ൺ: 9446786859.