30 വ​ർ​ഷ​മാ​യി ത​രി​ശു​കി​ട​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി​യി​റ​ക്കി
Wednesday, September 30, 2020 11:53 PM IST
ച​​ങ്ങ​​നാ​​ശേ​​രി: വാ​​ഴ​​പ്പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് അ​​ഞ്ചാം വാ​​ർ​​ഡി​​ൽ ക​​ഴി​​ഞ്ഞ 30 വ​​ർ​​ഷ​​മാ​​യി ത​​രി​​ശു​​കി​​ട​​ക്കു​​ന്ന 35 ഏ​​ക്ക​​ർ വ​​രു​​ന്ന കോ​​ങ്ക​​ണ്ടം മ്ലാ​​വ​​ടി പാ​​ട​​ശേ​​ഖ​​ര​​ത്തി​​ൽ സു​​ഭി​​ഷ കേ​​ര​​ളം പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി നെ​​ൽ​​കൃ​​ഷി ന​​ട​​പ്പാ​​ക്കു​​ന്നു. വാ​​ഴ​​പ്പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് മാ​​ത്യു പ്ലാ​​മൂ​​ട്ടി​​ൽ നി​​ർ​​വ​​ഹി​​ച്ചു.

തോ​​മ​​സ് കു​​ട്ടം​​പേ​​രൂ​​ർ, സി​​ബി​​ച്ച​​ൻ പാ​​ലാ​​ത്ര എ​​ന്നി​​വ​​രാ​​ണ് കൃ​​ഷി ന​​ട​​ത്തു​​ന്ന​​ത്. മു​​ൻ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി, മു​​ൻ പ​​ഞ്ചാ​​യ​​ത്ത് മെം​ന്പ​​ർ സ​​ന​​ൽ​​കു​​മാ​​ർ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് ക​​ർ​​ഷ​​ക​​രി​​ൽ​നി​​ന്നു സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നു മു​​ൻ​​കൈ എ​​ടു​​ത്ത​ത്. വാ​​ർ​​ഡ് മെം​​ന്പ​​ർ റോ​​സ​​മ്മ ജോ​​ർ​​ജ്, കൃ​​ഷി ഓ​​ഫീ​​സ​​ർ എ​​ൽ​​ദോ മാ​​ർ​​ക്കോ​​സ്, അ​​സി​​സ്റ്റ​​ന്‍റ് കൃ​​ഷി ഓ​​ഫീ​​സ​​ർ ര​​വി​​ലാ​​ൽ, കൃ​​ഷി അ​​സി​​സ്റ്റ​​ന്‍റു​​മാ​​രാ​​യ ര​​ജ​​നി, ശ്രീ​​ക​​ല എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.