വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാ​​പാ​​രി​​ക​​ൾ സ​​മ​​ര​​ത്തി​​ലേ​​ക്ക്
Sunday, October 25, 2020 10:07 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ വ്യാ​​പാ​​രി​​ക​​ൾ സ​​മ​​ര​​ത്തി​​ലേ​​ക്ക്. ബി​​ടു​​ബി വ്യാ​​പാ​​രം ഇ​​ല്ലാ​​ത്ത വ്യാ​​പാ​​രി​​ക​​ളെ ജി​​എ​​സ്ടി റി​​ട്ടേ​​ണി​​ൽ​​നി​​ന്നും ഒ​​ഴി​​വാ​​ക്കു​​ക, ജി​​എ​​സ്ടി ആ​​ർ-2 എ ​​യി​​ൽ വ​​രാ​​ത്ത ബി​​ല്ലു​​ക​​ൾ വാ​​ങ്ങു​​ന്ന വ്യാ​​പാ​​രി​​ക​​ൾ​​ക്ക് ഇ​​ൻ​​പു​​ട്ട് ക്ല​​യിം കൃ​​ത്യ​​മാ​​ക്കാ​​നു​​ള്ള അ​​വ​​സ​​രം ന​​ല്കു​​ക, ര​​ണ്ട് കോ​​ടി രൂ​​പ​​യി​​ൽ താ​​ഴെ വി​​റ്റു​​വ​​ര​​വു​​ള്ള വ്യാ​​പാ​​രി​​ക​​ളെ ലേ​​റ്റ് ഫീ​​സി​​ൽ​​നി​​ന്നും ഒ​​ഴി​​വാ​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു സ​​മ​​രം ന​​ട​​ത്താ​​നാ​​ണ് വെ​​ള്ളി​​യാ​​ഴ്ച ചേ​​ർ​​ന്ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​നം.
ജി​​ല്ല​​യി​​ൽ​​നി​​ന്നും ജി​​എ​​സ്ടി ര​​ജി​​സ്ട്രേ​​ഷ​​നു​​ള്ള വ്യാ​​പാ​​രി​​ക​​ൾ​​ക്കു വ​​ൻ തു​​ക പി​​ഴ​​യ​​ട​​യ്ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു നോ​​ട്ടീ​​സ് ല​​ഭി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. 30 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ വ്യാ​​പാ​​രി​​ക​​ൾ നോ​​ട്ടീ​​സി​​നു മ​​റു​​പ​​ടി ന​​ല്കി​​യി​​ല്ലെ​​ങ്കി​​ൽ നി​​കു​​തി​​യും പ​​ലി​​ശ​​യും പി​​ഴ​​പ്പ​​ലി​​ശ​​യും ന​​ല്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണ്.
ജി​​എ​​സ്ടി നി​​യ​​മ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ വ്യാ​​പാ​​രി വാ​​ങ്ങു​​ന്ന വി​​ല​​യ്ക്കു കൊ​​ടു​​ക്കു​​ന്ന നി​​കു​​തി വി​​ൽ​​പ്പ​​ന നി​​കു​​തി​​യി​​ൽ​​നി​​ന്നു​​ള്ള വി​​ല​​യി​​ൽ കു​​റ​​ച്ച് ബാ​​ക്കി തു​​ക അ​​ട​​യ്ക്കു​​ക​​യാ​​ണു ചെ​​യ്യേ​​ണ്ട​​ത്. പു​​തി​​യ നി​​യ​​മ പ്ര​​കാ​​രം വി​​ൽ​​പ്പ​​ന​​ക്കാ​​ര​​ൻ നി​​കു​​തി അ​​ട​​യ്ക്കാ​​ൻ താ​​മ​​സി​​ച്ചാ​​ൽ വാ​​ങ്ങി​​യ വ്യ​​ക്തി​​ക്ക് ഇ​​ൻ​​പു​​ട്ട് ല​​ഭി​​ക്കു​​ന്നി​​ല്ല. ഒ​​രു വ്യ​​ക്തി​​യു​​ടെ തെ​​റ്റി​​നു മ​​റ്റൊ​​രാ​​ൾ പി​​ഴ അ​​ട​​യ്ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. പ​​ല​​ർ​​ക്കും ല​​ഭി​​ച്ച നോ​​ട്ടീ​​സി​​ൽ വ​​ൻ തു​​ക​​യാ​​ണു പി​​ഴ​​യി​​ട്ടി​​രി​​ക്കു​​ന്ന​​ത്.
ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എം.​​കെ. തോ​​മ​​സു​​കു​​ട്ടി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ.​​കെ.​​എ​​ൻ. പ​​ണി​​ക്ക​​ർ, ട്ര​​ഷ​​റ​​ർ ഇ.​​സി. ചെ​​റി​​യാ​​ൻ, ജി​​ല്ലാ വൈ​​സ്പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ വി.​​എ. മു​​ജീ​​ബ് റ​​ഹ്മാ​​ൻ, മാ​​ത്യു ചാ​​ക്കോ വെ​​ട്ടി​​യാ​​ങ്ക​​ൽ, പി.​​സി. അ​​ബ്ദു​​ൾ ല​​ത്തീ​​ഫ്, ജി​​ല്ലാ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ വി.​​സി. ജോ​​സ​​ഫ്, കെ.​​ജെ. മാ​​ത്യു, ടി.​​കെ. രാ​​ജേ​​ന്ദ്ര​​ൻ, കെ.​​എ. വ​​ർ​​ഗീ​​സ്. ഫി​​ലി​​പ്പ് മാ​​ത്യു ത​​ര​​ക​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.