കി​ഴ​ത​ടി​യൂ​ര്‍ പ​ള്ളി​യി​ല്‍ തി​രു​നാ​ളും ഇ​ട​വ​ക ര​ജ​ത ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​വും നാ​ളെ
Monday, October 26, 2020 10:15 PM IST
പാ​ലാ: പ്ര​സി​ദ്ധ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ കി​ഴ​ത​ടി​യൂ​ര്‍ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന​ത്തി​രു​നാ​ള്‍ നാ​ളെ സ​മാ​പി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം അഞ്ചി​ന് രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ൺ. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കു​ക​യും പ്ര​സു​ദേ​ന്തി സ​മ​ര്‍​പ്പ​ണം ന​ട​ത്തു​ക​യും ചെ​യ്യും.
പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 5.30, 7.00, 10.00, ഉച്ചക​ഴി​ഞ്ഞ് 2.30, വൈ​കു​ന്നേ​രം 5.00, 7.00 എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ വിശു​ദ്ധ കു​ര്‍​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും. നാ​ളെ രാവി​ലെ പ​ത്തി​ന് പാ​ലാ രൂ​പ​ത മെത്രാ​ന്‍ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും. തുടര്‍​ന്ന് ഇ​ട​വ​ക​യു​ടെ ര​ജ​ത ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​ക​ര്‍​മം ബി​ഷ​പ് നി​ര്‍​വ​ഹി​ക്കും.
തി​രു​നാ​ള്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ കിഴ​ത​ടി​യൂ​ര്‍ പ​ള്ളി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ( kizhathadiyoor Palli) ത​ല്‍​സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ അ​നു​സ​രി​ച്ച് വി​ശ്വാ​സി​ക​ള്‍​ക്ക് വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ സം​ബ​ന്ധി​ക്കാ​നും യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​സ്വ​രൂ​പം വ​ണ​ങ്ങാ​നും സാ​ധി​ക്കും. നേ​ര്‍​ച്ച​കാ​ഴ്ച​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നും പ്ര​സു​ദേ​ന്തി​മാ​രാ​കു​വാ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് അ​തി​നു​ള്ള സൗ​ക​ര്യം പ​ള്ളി ഓ​ഫീ​സി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​തോ​മ​സ് പ​ന​യ്ക്ക​ക്കു​ഴി, സ​ഹ. വി​കാ​രി ഫാ. ​ജോ​സ​ഫ് ചീ​നോ​ത്തു​പ​റ​മ്പി​ൽ, ഫാ. ​ദേ​വ​സ്യാ​ച്ച​ന്‍ വ​ട്ട​പ്പ​ലം, കൈ​ക്കാ​ര​ന്മാ​രാ​യ സോ​ജ​ന്‍ ക​ല്ല​റ​യ്ക്ക​ൽ, ജോ​സ​ഫ് മ​റ്റം, ജോ​സ​ഫ് കൂ​നം​കു​ന്നേ​ൽ, പോ​ള​ച്ച​ന്‍ പ​ക​ലോ​മ​റ്റം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.