‘സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തി​നെ​തി​രേ വ​ർ​ഗീ​യശ​ക്തി​ക​ളു​ടെ നീ​ക്കം ആ​ശ​ങ്കാ​ജ​ന​കം’
Monday, October 26, 2020 10:17 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സ​മൂ​ഹ​ത്തി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് സാ​ന്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്കു​ന്ന കേ​ര​ള​സ​ർ​ക്കാ​രി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ചും ഇ​ത് അ​ട്ടി​മ​റി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന വ​ർ​ഗീ​യ​ശ​ക്തി​ക​ൾ​ക്കെ​തി​രേ പൊ​തു​ബോ​ധം ഉ​യ​ർ​ത്തു​ന്ന​തി​നു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ന​ട​ത്തി.
ഇ​പ്പോ​ൾ സം​വ​ര​ണം ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക് യാ​തൊ​രു കു​റ​വും വ​രു​ത്താ​തെ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ നി​ന്നു 10 ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രേ വ​ർ​ഗീ​യ​ത ഇ​ള​ക്കി​വി​ട്ട് നേ​ട്ടം കൊ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന മു​ന്ന​ണി​യും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും ഇ​ന്നാ​ട്ടി​ലെ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന പാ​വ​പ്പെ​ട്ട​വ​രു​ടെ സ്വ​പ്ന​ങ്ങ​ളെ ത​ല്ലി​ക്കെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന് മാ​ത്രം ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ച്ചാ​ൽ മ​തി​യെ​ന്ന ഇ​ടു​ങ്ങി​യ ചി​ന്ത മ​തേ​ത​ര​മാ​യി ചി​ന്തി​ക്കു​ന്നു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന മു​ന്ന​ണി​ക​ളും പാ​ർ​ട്ടി​ക​ളും തു​ട​രു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. നാ​ട്ടി​ലെ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വ​ള​രാ​ൻ അ​വ​സ​ര​മൊ​രു​ക്കേ​ണ്ട​വ​രും അ​തി​നാ​യി പ​രി​ശ്ര​മി​ക്കേ​ണ്ട​വ​രും ദു​ഷ്ട​ലാ​ക്കോ​ടെ ന​ട​ത്തു​ന്ന വ​ർ​ഗീ​യ പ്രീ​ണ​ന​ന​യം നി​ഷ്പ​ക്ഷ​മാ​യി ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന തു​ല്യ​ത​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.
ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എം പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ ത​ട​ത്തേ​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ല ന​സീ​ർ, എ​സ്എം​വൈ​എം കാ​ഞ്ഞി​ര​പ്പ​ള്ളി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് തോ​മാ​ച്ച​ൻ ക​ത്തി​ലാ​ങ്ക​ൽ, ക​ത്തീ​ഡ്ര​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡി​ജു കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.