പ​ഞ്ചാ​യ​ത്ത് എ​രു​മേ​ലി​യോ?... വെ​ച്ചൂ​ച്ചി​റ​യോ? ക​ൺ​ഫ്യൂ​ഷ​ൻ മാ​റാ​തെ മു​ക്കൂ​ട്ടു​ത​റ
Friday, November 27, 2020 10:47 PM IST
മു​​ക്കൂ​​ട്ടു​​ത​​റ: ഇ​​ത്ത​​വ​​ണ മു​​ന്ന​​ണി ഇ​​ല്ല, ന​​മ്മു​​ടെ വാ​​ർ​​ഡി​​ൽ സ്വ​​ത​​ന്ത്ര​​നാ​​യി മ​​ത്സ​​രി​​ക്കു​​ക​​യാ​​ണ്, വോ​​ട്ട് ത​​ര​​ണം... ഇ​​ത്ര​​യും പ​​റ​​ഞ്ഞ് തീ​​രും​​മു​​ന്പേ സ്ഥാ​​നാ​​ർ​​ഥി​​യോ​​ട് വോ​​ട്ട​​ർ ചോ​​ദി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് എ​​രു​​മേ​​ലി​​യോ വെ​​ച്ചൂ​​ച്ചി​​റ​​യോ?. തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണം തു​​ട​​ങ്ങി​​യ​​തോ​​ടെ ഈ ​​ചോ​​ദ്യം മു​​ക്കൂ​​ട്ടു​​ത​​റ​​യി​​ൽ സ്ഥാ​​നാ​​ർ​​ഥി​​ക​​ളും പ്ര​​വ​​ർ​​ത്ത​​ക​​രും വോ​​ട്ട​​ർ​​മാ​​രും ത​​മ്മി​​ൽ ദി​​വ​​സ​​വും ചോ​​ദി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. ക​​ലു​​ങ്കി​​ന് അ​​പ്പു​​റം കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ മു​​ക്കൂ​​ട്ടു​​ത​​റ വാ​​ർ​​ഡ്. തൊ​​ട്ടി​​പ്പു​​റ​​ത്ത് പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ലെ മു​​ക്കൂ​​ട്ടു​​ത​​റ വാ​​ർ​​ഡ്. ഒ​​രേ പേ​​രി​​ൽ ര​​ണ്ട് ജി​​ല്ല​​ക​​ളി​​ൽ ഒ​​രു​​മി​​ച്ചു കി​​ട​​ക്കു​​ന്ന ഈ ​​ര​​ണ്ട് വാ​​ർ​​ഡു​​ക​​ളി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് എ​​ത്തു​​ന്പോ​​ഴാ​​ണ് ആ​​ശ​​യ​​ക്കു​​ഴ​​പ്പം. വോ​​ട്ട് ചോ​​ദി​​ച്ച് ചെ​​ല്ലു​​ന്പോ​​ൾ ജി​​ല്ല മാ​​റി​​യോ​​ന്നാ​​ണു ക​​ണ്‍​ഫ്യൂ​​ഷ​​ൻ.
പൊ​​യ്ക തോ​​ടും ക​​ലു​​ങ്കും ഒ​​ക്കെ​​യാ​​ണ് അ​​തി​​ര്. തൊ​​ട്ട​​ടു​​ത്തു​​ള്ള വീ​​ടു​​ക​​ളി​​ൽ പ​​ല​​തി​​നും ജി​​ല്ല വെ​​വ്വേ​​റെ. എ​​രു​​മേ​​ലി പ​​ഞ്ചാ​​യ​​ത്തി​​ലെ വാ​​ർ​​ഡ് 16 ആ​​ണ് മു​​ക്കൂ​​ട്ടു​​ത​​റ. ടൗ​​ണി​​ൽ ത​​ന്നെ ഒ​​രു ക​​ലു​​ങ്കി​​നും തോ​​ടി​​നും അ​​പ്പു​​റ​​ത്ത് വെ​​ച്ചൂ​​ച്ചി​​റ പ​​ഞ്ചാ​​യ​​ത്തി​​ലെ ആ​​റാ​​മ​​ത്തെ വാ​​ർ​​ഡ് ആ​​ണ്. ഈ ​​വാ​​ർ​​ഡി​​ന്‍റെ പേ​​രും മു​​ക്കൂ​​ട്ടു​​ത​​റ. വോ​​ട്ട​​ർ​​മാ​​രി​​ൽ ക​​ണ്‍​ഫ്യൂ​​ഷ​​ൻ ഒ​​ഴി​​വാ​​കാ​​ൻ സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ പോ​​സ്റ്റ​​റു​​ക​​ളി​​ൽ ജി​​ല്ല​​യും പ​​ഞ്ചാ​​യ​​ത്തു​​മൊ​​ക്കെ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.
എ​​ങ്കി​​ലും പ​​ല​​രി​​ലും ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​മാ​​ണ് ഇ​​രു വാ​​ർ​​ഡു​​ക​​ളു​​ടെ​​യും അ​​തി​​ർ​​ത്തി​​ക​​ൾ. അ​​ബ​​ദ്ധ​​ത്തി​​ൽ മ​​റ്റേ മു​​ക്കൂ​​ട്ടു​​ത​​റ വാ​​ർ​​ഡി​​ലെ വീ​​ട്ടി​​ലാ​​ണു ക​​യ​​റി​​യ​​തെ​​ന്ന് അ​​റി​​യു​​ന്പോ​​ൾ സ്ഥാ​​നാ​​ർ​​ഥി​​യും പ്ര​​വ​​ർ​​ത്ത​​ക​​രും ആ ​​വാ​​ർ​​ഡി​​ലെ ത​​ങ്ങ​​ളു​​ടെ മു​​ന്ന​​ണി സ്ഥാ​​നാ​​ർ​​ഥി​​ക്ക് വോ​​ട്ട് തേ​​ടി സ്വ​​ന്തം വാ​​ർ​​ഡി​​ന്‍റെ അ​​തി​​രു ത​​പ്പും.