തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ൽ​​ഡി​​എ​​ഫി​​നു മു​​ന്നേ​​റ്റ​​മു​​ണ്ടാ​​കും: ഡോ. ​​വ​​ർ​​ഗീ​​സ് ജോ​​ർ​​ജ്
Tuesday, December 1, 2020 11:33 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത്ന​​ഗ​​ര​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ൽ​​ഡി​​എ​​ഫി​​ന് മു​​ന്നേ​​റ്റ​​മു​​ണ്ടാ​​കു​​മെ​​ന്ന് എ​​ൽ​​ജെ​​ഡി ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഡോ.​ ​വ​​ർ​​ഗീ​​സ് ജോ​​ർ​​ജ്. ലോ​​ക്‌​താ​​ന്ത്രി​​ക് ജ​​ന​​താ​​ദ​​ൾ നി​​യോ​​ജ​​ക​മ​​ണ്ഡ​​ലം ക​​മ്മ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ണ്‍​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​ണ്‍ മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ​​ണ്ണി തോ​​മ​​സ്, ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ബെ​​ന്നി സി. ​​ചീ​​ര​​ഞ്ചി​​റ, ടി.​​ഡി.​ വ​​ർ​​ഗീ​​സ്, സു​​രേ​​ഷ് പു​​ഞ്ച​​ക്കോ​​ട്ടി​​ൽ, ജോ​​സ​​ഫ് ക​​ട​​പ്പ​​ള്ളി, അ​​ഡ്വ. ജോ​​സി ക​​ര​​വ​​ട്ട​​ത്തൈ​​യി​​ൽ, വ​​ക്ക​​ച്ച​​ൻ ക​​ടു​​പ്പി​​ൽ, മ​​ണി ക​​രി​​ങ്ങ​​ണാ​​മ​​റ്റം, ഷി​​ബു പി.​​എം., റെ​​ജി ഇ​​ട​​ത്ത​​റ, രാ​​ജു താ​​ഴൂ​​ർ, റോ​​സ​​മ്മ ജോ​​സു​​കു​​ട്ടി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.