വാ​ർ​ഡ് -25 ഒ​ള​മ​റ്റം
Wednesday, December 2, 2020 10:29 PM IST
എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് വാ​ർ​ഡാ​യ ഒ​ള​മ​റ്റ​ത്ത് ജ​യ സാ​ബു​വാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ടെ​യ്‌ലറിം​ഗ് സ്ഥാ​പ​നം ന​ട​ത്തു​ന്ന ജ​യ സാ​ബു​വി​ന്‍റെ ആ​ദ്യമതസ​ര​മാ​ണ്. ചു​മ​ട്ടു തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) നേ​താ​വ് സാ​ബു കൃ​ഷ്ണ​നാ​ണ് ഭ​ർ​ത്താ​വ്. നീ​ണ്ട 18 വ​ർ​ഷ​ത്തി​നു ശേ​ഷം ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണം കൈ​യാ​ളി​യ​പ്പോ​ൾ ആ​റു മാ​സം ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന മി​നി മ​ധു​വി​നെ​യാ​ണ് ഒ​ള​മ​റ്റം വാ​ർ​ഡ് നി​ല​നി​ർ​ത്താ​ൻ വീ​ണ്ടും എ​ൽ​ഡി​എ​ഫ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു ടേ​മു​ക​ളി​ൽ വാ​ർ​ഡി​ൽ നി​ന്നു​ള്ള കൗ​ണ്‍​സി​ല​റാ​യ മി​നി മ​ധു മൂ​ന്നാം അ​ങ്ക​ത്തി​നാ​ണ് ഇ​ത്ത​വ​ണ​യി​റ​ങ്ങു​ന്ന​ത്. വീ​ട്ട​മ്മ​യാ​യ സ​ര​സ്വ​തി ര​വി​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.