പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ നീ​ക്കം​ചെ​യ്തു
Wednesday, December 2, 2020 10:33 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ നീ​ക്കം​ചെ​യ്തു. പീ​രു​മേ​ട് ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ര​മേ​ശ് മാ​ധ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കു​ന്ന​ത്.

വ​ണ്ടി​പ്പെ​രി​യാ​ർ പാ​ല​ത്തി​ന് ഇ​രു​വ​ശ​വും സ്ഥാ​പി​ച്ചി​രു​ന്ന ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും റോ​ഡു​വ​ശ​ങ്ങ​ളി​ലെ പോ​സ്റ്റു​ക​ളി​ലും ക​ലു​ങ്കു​ക​ളി​ലും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പോ​സ്റ്റ​റു​ക​ളും നീ​ക്കം​ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തു​വ​രെ സ്ക്വാ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.