അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, December 3, 2020 10:01 PM IST
തൊ​ടു​പു​ഴ: കു​മ​ളി – തേ​ക്ക​ടി – മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യു​ടെ ഓ​ര​ത്ത് റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു​കി​ട​ക്കു​ന്ന യൂ​ക്കാ​ലി മ​ര​ങ്ങ​ളു​ടെ അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ അ​പ​രി​ഹാ​ര്യ​മാ​യ ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​മ്മീ​ഷ​ൻ അ​ദ്ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി.
മൂ​ന്നാ​ർ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റി​ൽ നി​ന്ന് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ ശേ​ഷം ലേ​ലം ചെ​യ്താ​ൽ സ​ർ​ക്കാ​രി​ന് കു​റ​ഞ്ഞ തു​ക മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​തി​നാ​ൽ നി​ൽ​പ്പ് മ​ര​മാ​യി ലേ​ലം ചെ​യ്യു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് ദേ​വി​കു​ളം റേ​ഞ്ച് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഇ​തി​നു​ള്ള അ​നു​മ​തി​ക്കാ​യി കോ​ട്ട​യം ഹൈ​റേ​ഞ്ച് സ​ർ​ക്കി​ൾ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ 1 ന് ​യൂ​ക്കാ​ലി മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞ് വീ​ണ് 11 കെ ​വി ലൈ​നി​ൽ തീ​പി​ടു​ത്ത​മു​ണ്ടാ​യ​താ​യി പ​രാ​തി​ക്കാ​ര​നാ​യ ക​ള്ളി​പ്പാ​റ സ്വ​ദേ​ശി കെ. ​എ​ൻ. റ്റി. ​ആ​ചാ​രി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.