ജി​ല്ല​യി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​നും രാ​ത്രി​യാ​ത്ര​യ്ക്കും നി​യ​ന്ത്ര​ണം
Thursday, December 3, 2020 10:05 PM IST
തൊടുപുഴ: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ വ​രും ദി​ന​ങ്ങ​ളി​ൽ ഓ​റ​ഞ്ച്, മ​ഞ്ഞ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലേ​ക്കു​ള​ള യാ​ത്ര​ക​ൾ, അ​ഡ്വ​ഞ്ച​ർ ടൂ​റി​സം, ബോ​ട്ടിം​ഗ് ടൂ​റി​സം, ഓ​ഫ് റോ​ഡ് ഡ്രൈ​വിം​ഗ് ടൂ​റി​സം എ​ന്നി​വ ഉ​ൾ​പ്പ​ടെ​യു​ള​ള ജി​ല്ല​യി​ലെ എ​ല്ലാ വി​നോ​ദ സ​ഞ്ചാ​ര​വും അ​ഞ്ചുവ​രെ നി​രോ​ധി​ച്ചു. ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലു​ള​ള ഗ​താ​ഗ​ത​വും അ​ഞ്ചു വ​രെ വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ രാ​വി​ലെ ഏ​ഴു വ​രെ നി​രോ​ധി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ്
പ​രി​ശീ​ല​ന ക്ലാ​സ്

ഇ​ടു​ക്കി: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് പ​ക​ര​മാ​യും റി​സ​ർ​വാ​യും ന​വം​ബ​ർ 30ന് ​ശേ​ഷം ത​യാ​റാ​ക്ക​പ്പെ​ട്ട ചി​ല നി​യ​മ​ന ഉ​ത്ത​ര​വു​ക​ളി​ൽ പ​രി​ശീ​ല​ന സ്ഥ​ല​വും തീ​യ​തി​യും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​പ്ര​കാ​രം നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ ല​ഭി​ച്ച പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​രും ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രും ഇ​ന്ന് രാ​വി​ലെ 10ന് ​അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്ക​ണം. മു​ൻ​കൂ​ട്ടി പ​രി​ശീ​ല​ന തീ​യ​തി ല​ഭി​ച്ചി​ട്ടു​ള​ള​വ​ർ​ക്ക് ഇ​ത് ബാ​ധ​ക​മ​ല്ലെ​ന്ന് ജി​ല്ലാ വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.