റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ പാ​റ പൊ​ട്ടി​ച്ചു ക​ട​ത്തു​ന്നു
Thursday, December 3, 2020 10:05 PM IST
രാ​ജാ​ക്കാ​ട്: റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ പാ​റ പൊ​ട്ടി​ച്ചു ക​ട​ത്തു​ന്ന​താ​യി ആ​ക്ഷേ​പം. ഉ​ടു​ന്പ​ൻ​ചോ​ല - ര​ണ്ടാം​മൈ​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബൈ​സ​ണ്‍​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ കൊ​ച്ചു​പ്പ്, ജോ​സ്ഗി​രി മേ​ഖ​ല​ക​ളി​ൽ​നി​ന്നും വ​ൻ​തോ​തി​ൽ പാ​റ പൊ​ട്ടി​ച്ചു ക​ട​ത്തു​ന്ന​ത്.

സ​ർ​ക്കാ​ർ നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള എ​ട്ടു വി​ല്ലേ​ജു​ക​ളി​ൽ ​പെ​ട്ട​താ​ണ് ബൈ​സ​ണ്‍​വാ​ലി. ഇ​വി​ടെ എ​ല്ലാ​ത്ത​രം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണ​മു​ള്ള​പ്പോ​ഴാ​ണ് മ​ന്ത്രി​യു​ടെ റോ​ഡ് എ​ന്ന​പേ​രി​ൽ വ​ൻ​തോ​തി​ൽ സ​ർ​ക്കാ​ർ​വ​ക പാ​റ പൊ​ട്ടി​ച്ചു ക​ട​ത്തു​ന്ന​ത്.

മ​ണ്ണി​ടി​ച്ചി​ലി​നും ഉ​രു​ൾ​പൊ​ട്ട​ലി​നും വ​ള​രെ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ത്താ​ണ് ഇ​ലക്്ട്രി​ക് ഡി​റ്റ​നേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ഉ​ഗ്രസ്ഫോ​ട​നം ന​ട​ത്തി പാ​റഖ​ന​നം ന​ട​ത്തു​ന്ന​ത്. കൊ​ച്ചു​പ്പ് ത​യ്യി​ൽ ജോ​സ​ഫ്, ജോ​സ്ഗി​രി വ​ട​ക്കേ​പ്പ​റ​ന്പി​ൽ ടോ​മി, ബി​നോ​യി എ​ന്നി​വ​രു​ടെ പ​റ​ന്പി​ലൂ​ടെ വ​ലി​യ റോ​ഡ് നി​ർ​മി​ച്ചാ​ണ് ടോ​റ​സ് ലോ​റി​ക​ളി​ൽ ക​ല്ല് ക​ട​ത്തു​ന്ന​ത്.

റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ മറവിൽ പൊ​ട്ടി​ക്കു​ന്ന ക​ല്ലു​ക​ൾ അ​ന്യ​ജി​ല്ല​യി​ലേ​ക്കും സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കും വി​ൽ​ക്കു​ന്നു​ണ്ടെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ബാ​ക്കി​യു​ള്ള ക​ല്ലു​ക​ൾ രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ന​പ്പാ​റ​യി​ൽ മു​ന്പ് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന പാ​റ​മ​ട​യി​ലാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഭ​ര​ണ​ക​ക്ഷി​യി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെയും ഒ​ത്താ​ശ​യോ​ടെ​യാ​ണ് അ​ന​ധി​കൃ​ത​മാ​യി പാ​റ പൊ​ട്ടി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. ദി​വ​സേ​ന 40-ല​ധി​കം ലോ​ഡു​ക​ളാ​ണ് ടോ​റ​സ് ലോ​റി​ക​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന​ത്.

നാ​ഷ​ണ​ൽ ഹൈ​വേ​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ്യാ​പ് റോ​ഡി​ൽ ക്ര​മ​വി​രു​ദ്ധ​മാ​യി പാ​റ പൊ​ട്ടി​ച്ച​തി​നെ​തു​ട​ർ​ന്ന് വ​ലി​യ​തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി നി​ര​വ​ധി പേ​രു​ടെ കൃ​ഷി ഭൂ​മി​യും ദേ​ഹ​ണ്ഡ​ങ്ങ​ളും ന​ശി​ച്ച​തും ബൈ​സ​ണ്‍​വാ​ലി വി​ല്ലേ​ജി​ൽ ത​ന്നെ​യാ​ണ്.