തൊ​ടു​പു​ഴ ... ന​ഗ​ര​സ​ഭാ വാ​ർ​ഡു​ക​ളി​ലൂ​ടെ...
Thursday, December 3, 2020 10:05 PM IST
വാ​ർ​ഡ് -26 അ​റ​യ്ക്ക​പ്പാ​റ

ന​ഗ​ര​സ​ഭ​യി​ൽ ഇ​ത്ത​വ​ണ വാ​ശി​യേ​റി​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന വാ​ർ​ഡു​ക​ളി​ലൊ​ന്നാ​ണ് അ​റ​യ്ക്ക​പ്പാ​റ. യു​ഡി​എ​ഫ് ശ​ക്തി കേ​ന്ദ്ര​മാ​യ വാ​ർ​ഡി​ൽ ഇ​ത്ത​വ​ണ കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ്സ​ണ്‍ ജോ​ർ​ജ് ന​ടു​വി​ലേ​കി​ഴ​ക്കേ​ലാ​ണ് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സരി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ൽ അ​വ​സാ​ന ടേ​മി​ൽ ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന സി​സി​ലി ജോ​സാ​യി​രു​ന്നു വാ​ർ​ഡി​നെ പ്ര​തി​നി​ധി​ക​രി​ച്ചി​രു​ന്ന​ത്.
ഓ​ൾ കേ​ര​ള കെ​മി​സ്റ്റ് ആ​ന്‍റ് ഡ്ര​ഗി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​യാ​യ ജെ​യ്സ​ണ്‍ തൊ​ടു​പു​ഴ ടൗ​ണ്‍ പ​ള്ളി ട്ര​സ്റ്റി, പാ​രീ​ഷ് കൗ​ണ്‍​സി​ലം​ഗം എ​ന്നി നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.
കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷീ​ൻ വ​ർ​ഗീ​സി​നെ​യാ​ണ് എ​ൽ​ഡി.​എ​ഫ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ലെ സീ​നി​യ​ർ ക്ല​ർ​ക്കാ​യ ഷീ​ൻ യൂ​ത്ത് ഫ്ര​ണ്ട് -എം ​നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റും കെ​സി​വൈ​എം ടൗ​ണ്‍ പ​ള്ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റുമായി​രു​ന്നു.
സി​നി​മ​യി​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സോ​ജ​ൻ ജോ​യി പ​ള്ളി​ക്ക​ര​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. മൈ​ക്കി​ൾ കെ.​വ​ർ​ഗീ​സ്, സു​രേ​ഷ് രാ​ജു, എ.​വി.​പോ​ൾ എ​ന്നി​വ​ർ സ്വ​ത​ന്ത്ര​രാ​യും മ​ത്സ​ര രം​ഗ​ത്തു​ണ്ട്.

വാ​ർ​ഡ് -27 കോ​താ​യി​ക്കു​ന്ന്

കോ​താ​യി​ക്കു​ന്നി​ൽ പ​രി​ച​യ​സ​ന്പ​ന്ന​നാ​യ സ്ഥാ​നാ​ർ​ഥി​യെ ത​ന്നെ യു​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് ക​ള​ത്തി​ലി​റ​ക്കി​യ​ത് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യെയാണ്.
ന​ഗ​ര​സ​ഭ മു​ൻ വൈ​സ് ചെ​യ​ർ​മാ​നും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ അ​ഡ്വ. ജോ​സ​ഫ് ജോണാണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. 1995-2000 കാ​ല​ഘ​ട്ട​ത്തി​ൽ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്നു. മൂ​ന്നു ത​വ​ണ വാ​ർ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ച ജോ​സ​ഫ് ജോ​ണ്‍ നാ​ലാം ത​വ​ണ​യാ​ണ് അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന​ത്.
റോ​യ​ൽ ഗാ​ർ​ഡ​ൻ​സ് റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പു​ന്നൂ​സ് ജേ​ക്ക​ബ് മം​ഗ​ല​ത്താ​ണ് ഇ​വി​ടെ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. ജൈ​വ ക​ർ​ഷ​ക​ൻ കൂ​ടി​യാ​യ ഇ​ദ്ദേ​ഹം തൊ​ടു​പു​ഴ ഫാ​ർ​മേ​ഴ്സ് ക്ല​ബ്, തൊ​ടു​പു​ഴ ല​യ​ണ്‍​സ് ക്ല​ബ് എ​ന്നി​വ​യി​ൽ അം​ഗ​മാ​ണ്. മാ​ര്യേ​ജ് ബ്യൂ​റോ ന​ട​ത്തു​ന്ന തോ​മ​സ് മാ​ണി​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.

വാ​ർ​ഡ് -28 ചു​ങ്കം

എ​ൽ​ഡി​എ​ഫ് സി​റ്റിം​ഗ് വാ​ർ​ഡാ​യ ചു​ങ്ക​ത്ത് ഇ​ത്ത​വ​ണ വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്. സി​പി​ഐ​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​ണ് ചു​ങ്കം. തൊ​ടു​പു​ഴ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ റി​ട്ട. ജീ​വ​ന​ക്കാ​ര​നാ​യ പ്രി​ൻ​സ് ജോ​ർ​ജ് പു​തു​മ​ന​ത്തൊ​ട്ടി​യി​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം പ്ര​തി​നി​ധി​യാ​യ പ്രി​ൻ​സി​ന്‍റെ ക​ന്നി​യ​ങ്ക​മാ​ണ്.
വാ​ർ​ഡ് നി​ല​നി​ർ​ത്താ​ൻ മു​ൻ കൗ​ണ്‍​സി​ല​ർ ജോ​സ് മ​ഠ​ത്തി​ലി​നെ​യാ​ണ് എ​ൽ​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.
എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യാണ് ജോ​സ് മ​ഠ​ത്തിൽ മ​ത്സ​രി​ക്കു​ന്നത്. മൂ​ന്നാം ത​വ​ണ​യാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. 2010-15 ടേ​മി​ൽ വാ​ർ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്നു. തൊ​ടു​പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ റി​ട്ട. ജീ​വ​ന​ക്കാ​ര​നാ​ണ്.
എം. ​ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ര​ണ്ടാം ത​വ​ണ​യാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.

വാ​ർ​ഡ് -29 കോ​ലാ​നി

എ​ൽ​ഡി​എ​ഫ് സി​റ്റിം​ഗ് വാ​ർ​ഡാ​യ കോ​ലാ​നി​യി​ൽ വാ​ർ​ഡ് നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫും പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫും എ​ൻ​ഡി​എ​യും ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നൈ​റ്റ്സി കു​ര്യാ​ക്കോ​സാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. നാ​ലാം ത​വ​ണ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന നൈ​റ്റ്സി കു​ര്യാ​ക്കോ​സ് 2010-15 കാ​ല​യ​ള​വി​ൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.
വീ​ട്ട​മ്മ​യാ​യ മെ​ർ​ളി രാ​ജു​വി​നെ​യാ​ണ് വാ​ർ​ഡ് നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ​മാ​യാ​ണ് മ​ത്സ​ര​രം​ഗ​ത്ത്. സി​പി​എം കോ​ലാ​നി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം രാ​ജു ബേ​ബി​യാ​ണ് ഭ​ർ​ത്താ​വ്.
മ​ഹി​ളാ മോ​ർ​ച്ച തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ത്സാ ബോ​സാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. എ​ൽ​ഐ​സി ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. പി​ഡ​ബ്ല്യു​ഡി റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ പു​തി​യി​ട​ത്ത് പി.​എ​സ് ബോ​സാ​ണ് ഭ​ർ​ത്താ​വ്.

വാ​ർ​ഡ് -30 ന​ടു​ക്ക​ണ്ടം

എ​ൽ​ഡി​എ​ഫ് സി​റ്റിം​ഗ് വാ​ർ​ഡാ​യ ന​ടു​ക്ക​ണ്ട​ത്ത് ശ​ക്ത​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സര രം​ഗ​ത്ത്. വാ​ർ​ഡ് തി​രി​കെ പി​ടി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് തൊ​ടു​പു​ഴ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സി​ബി ജോ​സ​ഫാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ക​രി​ങ്കു​ന്ന​ത്ത് വ്യാ​പാ​രി​യാ​യ സി​ബി ര​ണ്ടാം ത​വ​ണ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. 1988 ലെ ​ആ​ദ്യ ഭ​ര​ണസ​മി​തി മു​ത​ൽ അം​ഗ​മാ​യ ആ​ർ.​ ഹ​രി​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.
1995-2000 കാ​ല​ഘ​ട്ട​ത്തി​ലൊ​ഴി​കെ മ​ത്സ​ര രം​ഗ​ത്തു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പ​ദ​വി​യും വ​ഹി​ച്ചി​രു​ന്നു. ബി​ജെ​പി ഈ​സ്റ്റ് മേ​ഖ​ലാ സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് മു​ല്ല​ശേ​രി​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. പ്രാ​ദേ​ശി​ക കേ​ബി​ൾ ചാ​ന​ലി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ ശ്രീ​ജി​ത്തി​ന്‍റെ ക​ന്നി​യ​ങ്ക​മാ​ണ്.