വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ഇ​ന്ന് അ​വ​സാ​നി​ക്കും
Friday, December 4, 2020 10:28 PM IST
ഇ​ടു​ക്കി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ഇ​ന്ന് അ​വ​സാ​നി​ക്കും. അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും ബ​ന്ധ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റു​മാ​ർ​ക്കും ആ​വ​ശ്യ​മെ​ങ്കി​ൽ രാ​വി​ലെ 10 മു​ത​ൽ ബ്ലോ​ക്ക്, മു​നി​സി​പ്പാ​ലി​റ്റി ത​ല​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ന​ട​പ​ടി​ക​ൾ വീ​ക്ഷി​ച്ച് സു​താ​ര്യ​ത ഉ​റ​പ്പ് വ​രു​ത്താം.